ജോസ് മാർട്ടിൻ
പുന്നപ്ര: ആലപ്പുഴ രൂപതയുടെ രൂപതാദിനാഘോഷവും
ഫെറോന പള്ളിയായ പുന്നപ്ര സെൻറ് ജോസഫ്സ് പള്ളിയുടെ ആശീർവാദവും, കൂദാശാകർമ്മവും സമഗ്രമായി ഇന്നലെ (11/10/2018) ആഘോഷിച്ചു. ആലപ്പുഴ രൂപതാ മെത്രാൻ ഡോ. സ്റ്റീഫൻ അത്തിപൊഴിയിൽ രൂപതാ ദിന പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
തുടർന്ന്, സ്റ്റീഫൻ അത്തിപൊഴിയിൽ പിതാവിന്റെ മുഖ്യ കാർമ്മീകത്വത്തിൽ നടന്ന ആഘോഷമായ പൊന്തിഫിക്കൽ സമൂഹബലിയിൽ ആലപ്പുഴ രൂപതാ സഹായ മെത്രാൻ ഡോ.ജെയിംസ് ആനാപറമ്പിൽ പിതാവ് വചന സന്ദേശം നൽകി.
വൈകിട്ട് നടന്ന പൊതുസമ്മേളനത്തിൽ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ പിതാവ് അധ്യക്ഷത വഹിച്ചു.
ഇടവക വികാരി ഫാ. പോൾ അറക്കൽ സ്വാഗതം ആശംസിച്ചു.
ബഹു. പൊതുമരാമത്തു മന്ത്രി ജി. സുധാകരൻ സുവനീർ പ്രകാശനം നടത്തി. ശ്രീ. കെ. സി. വേണുഗോപാൽ എം.പി., ശ്രീ. ജി.വേണുഗോപാൽ, ശ്രീ. തോമസ് ജോസഫ്, ശ്രീ. ജാക്സൺ ആറാട്ടുകുളം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ശ്രീ. വി.ഡി. ജോർജ് അറുകുലശേരി കൃതഞത അർപ്പിച്ചുകൊണ്ട് പൊതുയോഗം അവസാനിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില് ഈ സിക്കമിന് വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില് 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല് അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില് നിന്നു കരകയറ്റി പുരോഗതിയുടെ പാതയില് എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില് നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.