ഷിബു നെറ്റോ സി.
പുനലൂർ: പുനലൂർ രൂപത എൽ.സി.വൈ.എം. ഈ വർഷത്തെ അർദ്ധ വാർഷിക സെനറ്റ് സമ്മേളനം പൂർത്തിയാക്കി. ജൂലൈ 14 ശനിയാഴ്ച പത്തനാപുരം ആനിമേഷൻ സെൻറിൽ വച്ചായിരുന്നു ഈ വർഷത്തെ അർദ്ധ വാർഷിക സെനറ്റ് സമ്മേളനം.
രാവിലെ 8 മണിക്ക് രജിസ്ട്രേഷനോടെ ആരംഭിച്ച സെനറ്റ് സമ്മേ ളനത്തിൽ പുനലൂർ രൂപതയിലെ 28 ഇടവകകളിൽ നിന്നായി 103 യുവജനങ്ങൾ പങ്കെടുത്തു. എൽ.സി.വൈ.എം. പുനലൂർ രൂപതാ പ്രഥമ ജനറൽ സെക്രട്ടറി ശ്രീ പോൾ ജോസ് പടമാട്ടമേൽ തിരി തെളിയിച്ച് സെനറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
2018 ജനുവരി മുതൽ 2018 ജൂൺ വരെയുളള പുനലൂർ രൂപതാ എൽ.സി.വൈ.എം. ന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുവാനും ഈ പ്രവർത്തനങ്ങൾ വഴി പൂർത്തികരിച്ച ലക്ഷ്യങ്ങൾ അറിയുവാനും വിലയിരുത്തുവാനുമാണ് ഈ സെനറ്റ് സമ്മേളനം സംഘടിപ്പിച്ചത്.
സെനറ്റ് സമ്മേളനത്തിന്റെ ആദ്യം മുതൽ അവസാനം വരെ എൽ.സി.വൈ.എം. പുനലൂർ രൂപതാ ഡയറക്ടർ റവ. ഫാ ജോസ് ഫിഫിൻ സി.എസ്.ജെ. യുടെസാന്നിധ്യം ആവേശം പകർന്നു. അതുപോലെ തന്നെ, രൂപതാ പ്രസിഡന്റ് കുമാരി ഡീനാ പീറ്റർ ജോസഫ്, രൂപത ജനറൽ സെക്രട്ടറി കുമാരി സ്റ്റെഫി ചാൾസ്, മറ്റ് രൂപത സമിതി അംഗങ്ങളായ ജിബിൻ ഗബ്രിയേൽ, അഖിൽ അനിയൻ, ഡോൺ ഡാനിയൽ ജോസഫ്, മെറിൻ ജെ. വിൻസെന്റ്, ദിലീപ്, ലിബിൻ, ഷിജോ എന്നിവരുടെ സാന്നിധ്യം സെനറ്റ് സമ്മേളനത്തിന്റെ ആധികാരികത വർധിപ്പിച്ചു.
രൂപതാ സമിതിയംഗമായ ശ്രീ. ജിബിൻ ജെ. ഫെർണാണ്ടസിന്റെ നേതൃത്വത്തിലായിരുന്നു സെനറ്റ് സമ്മേളന ക്രമീകരണങ്ങൾ നടത്തിയത്.
സ്വന്തം ലേഖകന്‍ പാല: പാലയില്‍ കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്‍മാര്‍ ഭരണങ്ങാനം വിശുദ്ധ അല്‍ഫോണ്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്‍ഥാടന തിരുനാളിന് ഇന്ന്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും നിര്‍മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു…
അനില്‍ ജോസഫ് തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്‍വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന്‍ ഡോ.തോമസ് ജെ നെറ്റോ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: മലങ്കര മാര്‍ത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി.…
This website uses cookies.