ജോസ് മാർട്ടിൻ
കൊച്ചി: കേരളത്തിലെ പിന്നോക്ക സമൂഹങ്ങളുടെ വിമോചനത്തിന് സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ശക്തീകരണം അനിവാര്യമെന്ന് കെ.ആര്.എല്.സി.സി. അദ്ധ്യക്ഷന് ബിഷപ്പ് ഡോ. വര്ഗ്ഗീസ് ചക്കാലക്കല്. കേരളത്തിലെ ലത്തീന് കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപനസമിതിയായ കേരള റീജ്യയന് ലാറ്റിന് കാത്തലിക് കൗണ്സിലിന്റെ (KRLCC) സ്ഥാപനദിനാഘോഷങ്ങള് എറണാകുളം ആശീര് ഭവനില് വെച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിൽ രാഷ്ട്രീയ പ്രവർത്തനം പ്രധാനപ്പെട്ടതാണെന്നും മൂല്യബോധമുള്ള യുവജനങ്ങൾ രാഷ്ട്രീയത്തിലെ സംശുദ്ധീകരണത്തിന് തയ്യാറാകണമെന്നും ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ ആവശ്യപ്പെട്ടു. ചടങ്ങിൽ കെ.ആര്.എല്.സി.സി. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് അദ്ധ്യക്ഷത വഹിച്ചു. കെ.ആര്.എല്.സി.സി. ജനറല് സെക്രട്ടറി ഫാ. തോമസ് തറയില് ആമുഖപ്രസംഗം നടത്തി.
‘ഇന്ത്യയിലെ ജനാധിപത്യവും പിന്നാക്ക സമൂഹങ്ങളുടെ പങ്കാളിത്തവും പ്രാതിനിധ്യവും’ എന്ന വിഷയത്തില് നടന്ന കൊളോക്കിയത്തില് നാഷണല് ബാക്ക്വേര്ഡ് ക്ലാസസ് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് വി.ആര്. ജോഷി, കെ.ആര്.എല്.സി.സി. മുന് വൈസ് പ്രസിഡന്റ് ഷാജി ജോര്ജ്, കെ.എല്.സി.എ. പ്രസിഡന്റ് അഡ്വ. ഷെറി ജെ.തോമസ് എന്നിവര് വിഷയാവതരണം നടത്തി. കെ.സി.ബി.സി. വനിതാ കമ്മീഷന് സെക്രട്ടറി ജെയിന് ആന്സില് ഫ്രാന്സിസ് മോഡറേറ്ററായിരുന്നു.
അസോസിയേറ്റ് ജനറല് സെക്രട്ടറി റവ.ഡോ. ജിജു അറക്കത്തറ, സെക്രട്ടറിമാരായ പി.ജെ.തോമസ്, പുഷ്പ ക്രിസ്റ്റി എന്നിവര് പ്രസംഗിച്ചു.
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
This website uses cookies.