Categories: Diocese

പാലായില്‍ നിന്നെത്തി പാറശാലയില്‍ അന്ത്യവിശ്രമം; ഫാ.ജെയിംസിന് നാടിന്‍റെ അന്ത്യാജ്ഞലി

പാലായില്‍ നിന്നെത്തി പാറശാലയില്‍ അന്ത്യവിശ്രമം; ഫാ.ജെയിംസിന് നാടിന്‍റെ അന്ത്യാജ്ഞലി

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: ബുധനാഴ്ച്ച അന്തരിച്ച നെയ്യാറ്റിന്‍കര രൂപതയിലെ മുതിര്‍ന്ന വൈദികന്‍ ഫാ.ടി.ജെയിംസിന് നാടിന്‍റെ അന്ത്യാജ്ഞലി. ജന്‍മനാട് പാലയാണെങ്കിലും അവസാനം സേവനം ചെയ്ത പാറശാലയുടെ മണ്ണില്‍ അന്ത്യ വിശ്രമം കൊളളണമെന്നതായിരുന്നു ഫാ.ജെയിംസിന്‍റെ അന്ത്യാഭിലാഷം. തുടര്‍ന്ന് ഫാ.ജെയിംസ് ആഗ്രഹിച്ചത് പോലെ ദേവാലയത്തിന് സമീപത്തെ കല്ലറയില്‍ അന്ത്യവിശ്രമത്തിന് രൂപത ഇടമൊരുക്കി.

ഇന്ന് രാവിലെ 10-ന് പാറശാല സെന്‍റ് പീറ്റര്‍ പളളിയില്‍ വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ നടന്ന അന്ത്യശുശ്രൂഷകള്‍ക്ക് ശേഷം ഫാ.ജെയിംസ് വടചൊല്ലി. പാല പ്രവിത്താനം ഞാറക്കാട് ഹൗസില്‍ തോമസ്-ഏലീയാമ്പ ദമ്പതികളുടെ 5 മക്കളില്‍ 3 മനായാണ് ഫാ.ജെയിംസ് ജനിച്ചത്. 1963-ല്‍ നെയ്യാറ്റിന്‍കര രൂപതയിലെ മുതിയാവിള ഇടവകയില്‍ ദൈവദാസന്‍ ഫാ.അദെയോദാത്തൂസിന്‍റെ സഹായിയായാണ് വൈദിക ജീവിതം ആരംഭിച്ചത്. തുടര്‍ന്ന്, നെയ്യാറ്റിന്‍കര, തിരുവനന്തപുരം രൂപതകളില്‍ സോവനം അനുഷ്ടിച്ചു.

2012-ല്‍ വൈദികപദവിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ ദിനത്തില്‍ വിശ്വാസ ജീവിതത്തിലെ അനുഭവങ്ങള്‍ കോര്‍ത്തിണക്കി എഴുതിയ “ചിന്താരത്നങ്ങള്‍” എന്ന പുസ്തകം പ്രകാശനം ചെയ്തു.

ഇന്ന്, പാറശാല സെന്‍റ് പീറ്റര്‍ ദേവാലയത്തില്‍ നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. തിരുവനന്തപുരം അതിരൂപത സഹായമെത്രാന്‍ ഡോ.ആര്‍.ക്രിസ്തുദാസ് വചന സന്ദേശം നല്‍കി. നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്,തിരുവന്തപുരം അതിരൂപത വികാരി ജനറല്‍ മോണ്‍.സി.ജോസഫ്, മോൺ.യൂജിൻ എച്ച്.പെരേര, നെയ്യാറ്റിൻകര രൂപത ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി. ജോസ്, എപ്പിസ്കോപ്പല്‍ വികാരിമാരായ മോണ്‍.സെല്‍വരാജന്‍, മോണ്‍.റൂഫസ്പയസലിന്‍, മോണ്‍.വിന്‍സെന്‍റ് കെ.പീറ്റര്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി. തിരുവനന്തപുരം അതിരൂപതാമെത്രാൻ ഡോ.സൂസപാക്യം ദിവ്യബലിക്ക് മുൻപ് അച്ചന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.

ഫാ.ജെയിംസിന് വേണ്ടിയുളള അനുസ്മരണ ദിവ്യബലി ചൊവ്വാഴ്ച വൈകിട്ട് 3.30-ന് നടക്കും.

vox_editor

Recent Posts

കടുകുമണിയോളം വിശ്വാസം (ലൂക്കാ 17:5-10)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…

5 days ago

ക്രൈസ്തവരെ അവഹേളിക്കുന്ന സമീപനം നിർത്തുക; ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകം

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…

1 week ago

പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…

1 week ago

ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ഐ.സി.പി.എ. അധ്യക്ഷത പദവി ഒഴിഞ്ഞു

ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…

1 week ago

മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ ചെറുപുഷ്പം മാസികയെ ആദരിച്ചു

ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…

1 week ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴ സംഭവത്തെ അവഹേളിച്ച് ടൈംസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…

2 weeks ago