ക്രിസ്മസ് പുതുവത്സരാശംസകള്‍!
ദൈവസ്നേഹത്തിന്റെ പ്രതീകമാണ് ക്രിസ്മസ്.
മനുഷ്യ മഹത്വത്തിന്റെ വിളംബരമാണ് ക്രിസ്മസ്.
മര്‍ത്ത്യനെ അമര്‍ത്ത്യതയിലേക്ക് നയിക്കുന്നതാണ് ക്രിസ്മസ്.
പ്രവാചക വചനത്തിന്റെ വിളവെടുപ്പാണ് ക്രിസ്മസ്.
മനുഷ്യനെ മാനസാന്തരത്തിലേക്ക് നയിക്കുന്നതാണ് ക്രിസ്മസ്.
സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് പിന്തളളപ്പെടുന്നവരെ തേടിയിറങ്ങാനുളള ആഹ്വാനമാണ് ക്രിസ്മസ്.
ദൈവത്തിന്റെ മാതൃഹൃദയത്തിന്റെ ബഹിര്‍സ്ഫുരണമാണ് ക്രിസ്മസ്.
ഭൂമിയില്‍ പറുദീസ തീര്‍ക്കാനുളള ക്ഷണമാണ് ക്രിസ്മസ്.
നഷ്ടപ്പെട്ടുപോയ ബന്ധങ്ങളെ വിളക്കി ചേര്‍ക്കലാണ് ക്രിസ്മസ്.
നഷ്ടസ്വര്ഗ്ഗത്തെ വീണ്ടെടുത്തതാണ് ക്രിസ്മസ്.
മനുഷ്യര്‍ക്ക് ദൈവത്തിന്റെ മുഖമാണെന്ന് ഉദ്ഘോഷിക്കലായിരുന്നു മനുഷ്യാവതാരം. പരിശുദ്ധാത്മാവിന്റെ സ്നേഹപ്രവാഹമാണ് ക്രിസ്മസ്.
മാനവ മോചനത്തിന്റെ ഉണര്‍ത്തുപാട്ടാണ് ക്രിസ്മസ്.
അഖില ലോകത്തിനും ശാന്തിയും സമാധാനവും ഉറപ്പിക്കുന്ന ഉണര്‍ത്തുപാട്ടാണ് ക്രിസ്മസ്.
ദരിദ്രരോടു പക്ഷം ചേരാനുളള പ്രതിബദ്ധത ഊട്ടി ഉറപ്പിക്കുന്നതാണ് ക്രിസ്മസ്.
അഹന്തയുടെയും അഹങ്കാരത്തിന്റെയും ഈഗോയുടെയും തിരസ്കരണമാണ് ക്രിസ്മസ്.
ലോകത്തിനു മുഴുവനും ഒരു അമ്മയുടെ കനത്ത സംരക്ഷണവും സ്നേഹവും കരുതലും കാരുണ്യവും പ്രദാനം ചെയ്യുന്ന ദൈവത്തിന്റെ യുജമാന പദ്ധതിയാണ് ക്രിസ്മസ്.
അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം കീര്‍ത്തിക്കാന്‍ ഭൂമിയില്‍ സുമനസ്സുകളെ സജ്ജമാക്കുന്നതാണ് ക്രിസ്മസ്.
കട്ടപിടിച്ച അധമ മനസ്സുകളെ നന്മയുടെ പ്രകാശത്തിലേക്ക് ക്ഷണിക്കുന്നതാണ് ക്രിസ്മസ്.
ഒരായിരം നക്ഷത്രവിളക്കുകള്‍ പുറമേ തെളിച്ചാലും ഉളളില്‍ യേശുവിന്റെ ചൈതന്യം പ്രകാശം പരത്തിയില്ലെങ്കില്‍… ക്രിസ്മസ് കേവലം ഒരു ആഘോഷം മാത്രം!
ജനിച്ചു വീഴുന്ന ഓരോ കുഞ്ഞുമക്കളിലും യേശുവിന്റെ തിരുമുഖം ദര്‍ശിക്കുവാനുളള ആഹ്വാനമാണ് ക്രിസ്മസ്.
ഹൃദയത്തെ വരപ്രസാദം കൊണ്ട് നിറച്ച് നാഥന് വാസഗേഹമൊരുക്കാം…!!
ലോകത്തില്‍ പ്രകാശം ചൊരിയുന്ന ഒരു വാല്താരകമായി നമുക്കു മാറാം…!!!
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
This website uses cookies.