സ്വന്തം ലേഖകൻ
മാവേലിക്കര: പരിശുദ്ധ കന്യകാമറിയത്തിന്റെ ജന്മദിനത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപവും സൈക്കളിൽ വഹിച്ച് ഇടവക ചുറ്റിയ വൈദീകൻ ശ്രദ്ധയാകർഷിക്കുന്നു. കൊല്ലം രൂപതയിലെ ഫാ.റെജിസൺ റിച്ചാർഡാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളായ സെപ്റ്റംബർ എട്ടാം തീയതി, പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപം തന്റെ സൈക്കിളിൽ വഹിച്ചുകൊണ്ട് ഇടവകയിലെ റോഡുകളിലൂടെ പ്രാർത്ഥനാപൂർവ്വം കടന്നുപോയത്.
മാവേലിക്കര, സെന്റ് സെബാസ്റ്റ്യൻസ് ദേവാലയം വലിയപെരുമ്പുഴയിലെ വികാരിയച്ചനാണ് തന്റെ ഇടവക ജനത്തിന് പരിശുദ്ധ കന്യകാമാതാവിന്റെ ജനനത്തിരുനാൾ കൂടുതൽ അർത്ഥവത്താക്കുവാൻ പള്ളിയിലെ തിരുസ്വരൂപവുമായി അവരുടെ ഇടങ്ങളിലേക്ക് പോയത്. കൊറോണാക്കാലമായതിനാൽ സെപ്റ്റംബർ 8-ന് ദേവാലയങ്ങളിലെത്തി തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ സാധിക്കാത്ത അനേകർക്ക് ഇത് വലിയ അനുഗ്രഹമായി മാറിയെന്നും, പരിശുദ്ധ അമ്മ ഞങ്ങളെ തേടി ഞങ്ങളുടെ ഭവനങ്ങളിലൂടെ കടന്നുപോയ അനുഭവമാണ് ഉണ്ടായതെന്നും വിശ്വാസികൾ പറഞ്ഞു.
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
സ്വന്തം ലേഖകന്‍ കരിമ്പന്‍(ഇടുക്കി): കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്റായി സാം സണ്ണി പുള്ളിയില്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസമായി അടിമാലി ആത്മജ്യോതി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഛര്‍ദ്ദിയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില മെച്ചപ്പെട്ടെന്ന് സൂചിപ്പിക്കുന്ന വാര്‍ത്താക്കിറിപ്പ്…
This website uses cookies.