അനിൽ ജോസഫ്
മാറനല്ലൂര്‍: എല്ലാ കൊല്ലത്തെയും പതിവ് തെറ്റിക്കാതെ മാറനല്ലൂര്‍ ലിറ്റില്‍വര്‍ ഹോമിലെ അന്തേവാസികള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍. എല്ലാ വര്‍ഷവും ക്രിസ്മസിന്റെ തലേനാളില്‍ മാറനല്ലൂരില്‍ ദീനസേവന സന്യാസിനികള്‍ നടത്തുന്ന അംഗപരിമിതരുടെ കേന്ദ്രത്തില്‍ ബിഷപ്പിന്റെ സന്ദര്‍ശനം പതിവാണ്.
ലോക രക്ഷകന്‍ പുല്‍ക്കൂട്ടില്‍ പിറന്നത് ബലഹീനര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടിയാണെന്ന് ബിഷപ്പ് സന്ദേശത്തില്‍ പറഞ്ഞു. ക്രിസ്മസ് കാരള്‍ ഗാനങ്ങള്‍ ആലപിച്ചാണ് അന്തേവാസികള്‍ ബിഷപ്പിനെ സ്വീകരിച്ചത്. കലാകാരികളായ റാണിയും മെര്‍ലിനും മഞ്ചുവും ബിഷപ്പിന് വേണ്ടി ക്രിസ്മസ് ഗാനങ്ങള്‍ നൃത്തരൂപത്തില്‍ അവതരിപ്പിച്ചു.
ഒരു മണിക്കൂറോളം ലിറ്റില്‍ ഫ്ളവര്‍ ഹോമില്‍ ചിലവഴിച്ച ബിഷപ്പ് അന്തേവാസികള്‍ക്കും കന്യാസ്ത്രികള്‍ക്കുമൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചാണ് ബിഷപ്പ് മടങ്ങിയത്. മദര്‍ മലാനിയ ലിറ്റില്‍ഫ്ളവര്‍ ഹോംമിന്റെ ചാര്‍ജ്ജുളള സിസ്റ്റര്‍ ലേഖ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.