അങ്കമാലി: ഫ്രാൻസിസ്കൻ ക്ളാരിസ്റ്റ് സഭയുടെ സമർപ്പിതവേലയുടെ സുഗന്ധം പരത്താൻ അതിരൂപതയിൽ ആദ്യം ആരംഭിച്ച വലിയ മഠം എന്ന് അറിയപ്പെടുന്ന അങ്കമാലിയിലെ സേക്രഡ് ഹാർട്ട് ഫ്രാൻസിസ്കൻ ക്ളാരിസ്റ്റ് കോൺവെന്റിന് ഇന്ന് 90 വയസ്. മാർ അഗസ്റ്റിൻ കണ്ടത്തിൽ തിരുമേനിയുടെ അനുഗ്രഹാശിസുകളോടെ 1928 ഏപ്രിൽ 29-നാണ് ഇന്നത്തെ അങ്കമാലി കിഴക്കേപള്ളിയോടു (അന്നത്തെ അങ്കമാലി ഭദ്രാസനം) ചേർന്ന് തദ്ദേശവാസിയായ തച്ചിൽ കൊച്ചു വർക്കിച്ചൻ പള്ളിക്കു ദാനമായി നൽകിയ ബംഗ്ലാവിൽ മഠം തുടങ്ങുന്നത്.
കേരളത്തിലെ മൂന്നാമത്തേയും എറണാകുളം-അതിരൂപതയിലെ ആദ്യത്തേതുമായ എഫ്.സി.സി. കോൺവെന്റിന് തുടക്കം കുറിക്കുമ്പോൾ പൈനാടത്ത് കൊച്ചൗസേപ്പച്ചനായിരുന്
അതോടൊപ്പം അങ്കമാലി പള്ളിയുടെ കീഴിലായിരുന്ന സെന്റ് മേരീസ് എൽ.പി.സ്കൂളിന്റെ മേൽനോട്ട ചുമതലയും പള്ളി കമ്മിറ്റി എഫ്.സി.സി. സിസ്റ്റേഴ്സിനെ ഏൽപ്പിക്കുകയുണ്ടായി. ഒരു വർഷത്തിനുള്ളിൽ തന്നെ 30-ൽ പരം സിസ്റ്റേഴ്സ് ഇവിടേക്ക് എത്തിച്ചേർന്നു.
വിമോചന സമരകാലത്ത് പരിക്കേറ്റവർക്കു വേണ്ട സഹായങ്ങൾ നൽകിയതും പട്ടിണിയുടെ കാലത്ത് അങ്കമാലിക്കാർ വിഷമിക്കുമ്പോൾ സഹായങ്ങൾ നൽകിയതും വലിയ മഠത്തിന്റെ സ്വീകാര്യത അങ്കമാലിക്കാരുടെ ഇടയിൽ വർധിപ്പിച്ചു. ഇപ്പോൾ 39 സിസ്റ്റേഴ്സാണ് അങ്കമാലി ഇവിടെ സേവനം ചെയ്യുന്നത്.
ആതുര ശുശ്രൂഷ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും വലിയ മഠത്തിലെ സിസ്റ്റേഴ്സ് വ്യാപൃതരാണ്. അങ്കമാലി എൽ.എഫ്. ആശുപത്രി, എറണാകുളം ലിസി ആശുപത്രി, പെരുമ്പാവൂർ സാൻജോ ആശുപത്രി എന്നിവിടങ്ങളിലും ആലുവയിൽ സിസ്റ്റേഴ്സ് നടത്തുന്ന ഹോമിയോ ക്ലിനിക്കിലും ഇവിടുത്തെ സിസ്റ്റേഴ്സ് ജോലി ചെയ്യുന്നുണ്ട്. അങ്കമാലിയിലെ ഹോളി ഫാമിലി ഹൈസ്കൂളും എൽ.പി. സ്കൂളും എഫ്.സി.സി സിസ്റ്റേഴ്സിന്റെ മേൽനോട്ടത്തിലുള്ളതാണ്.
സിസ്റ്റർ ലിസ മേരിയാണ് ഇപ്പോഴത്തെ മദർ. ക്രൈസ്തവ പാരമ്പര്യം കാറ്റിൽ പോലും കളിയാടുന്ന അങ്കമാലിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന തിരുഹൃദയ ഭവനത്തിന്റെ നവതിയാഘോഷം അല്പം പോലും ആർഭാടത്തിലേക്കു കടക്കാതെ ദിവസേനയുള്ള ദിവ്യബലിയിൽ കൃതജ്ഞതയർപ്പിച്ചുകൊണ്
ഇന്നു വൈകുന്നേരം ആറിന് നടക്കുന്ന കൃതജ്ഞതാ ദിവ്യബലിക്ക് അങ്കമാലി ബസിലിക്ക റെക്ടർ റവ. ഡോ. കുര്യാക്കോസ് മുണ്ടാടൻ നേതൃത്വം നൽകും
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.