ജോസ് മാർട്ടിൻ
കൊച്ചി: ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിന് തുല്യനീതി ഉറപ്പാക്കുന്ന നിയമ നിർമ്മാണം നടത്തുന്നതിന് തയ്യാറാകണമെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി.) കേരളാ സർക്കാറിനോട് ആവശ്യപ്പെട്ടു. ന്യൂനപക്ഷക്ഷേമം എന്നത് ജനാധിപത്യ സംവിധാനത്തിൽ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളുടെയും ക്ഷേമം എന്നായിരിക്കണമെന്നും, നിക്ഷിപ്ത താത്പര്യങ്ങൾ വച്ചോ, രാഷ്ട്രീയ ലാഭം നോക്കിയോ മാത്രം ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത് സമൂഹത്തിൽ സ്പർദ വളർത്തുന്നതിനും സാമൂഹിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതിനും കാരണമാകുമെന്നും കെ.സി.ബി.സി. പറഞ്ഞു.
ന്യൂനപക്ഷവകുപ്പ് പ്രഖ്യാപിക്കുന്ന ക്ഷേമപദ്ധതികൾ ചില പ്രത്യേക വിഭാഗങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തിയതും ആനുകൂല്യങ്ങളുടെ വിതരണത്തിൽ വിവേചനപരമായ അനുപാതം നിശ്ചയിച്ചതും ഹൈക്കോടതി റദ്ദാക്കിയതിനോട് മുഖം തിരിക്കാതെ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഭാരതത്തിന്റെ ഭരണഘടന വിഭാവനം ചെയ്യുന്ന വിവേചന രഹിതമായി ക്ഷേമപദ്ധതികൾ നടപ്പിലാക്കണമെന്നും കേരള കത്തോലിക്കാ മെത്രാൻ സമിതി വാർത്താ കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
പത്രകുറിപ്പിന്റെ പൂർണ്ണരൂപം:
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.