Categories: India

ന്യൂനപക്ഷങ്ങൾക്കെതിരേ അതിക്രമങ്ങൾ അനുവദിക്കരുത്; കേന്ദ്രത്തോട് സി.ബി.സി.ഐ. പ്രസിഡന്‍റ്

ന്യൂനപക്ഷങ്ങൾക്കെതിരേ അതിക്രമങ്ങൾ അനുവദിക്കരുത്; കേന്ദ്രത്തോട് സി.ബി.സി.ഐ. പ്രസിഡന്‍റ്

സ്വന്തം ലേഖകൻ

ന്യൂ​ഡ​ൽ​ഹി: ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെതി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ഒ​രു​വി​ധ​ത്തി​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്ന ശ​ക്ത​മാ​യ സ​ന്ദേ​ശം സ​ർ​ക്കാ​രു​ക​ൾ ന​ൽ​ക​ണ​മെ​ന്ന് ഇ​ന്ത്യ​യി​ലെ ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി(സി.ബി.സി.ഐ.) അ​ധ്യ​ക്ഷ​ൻ ക​ർ​ദി​നാ​ൾ ഡോ. ​ഓ​സ്വാ​ൾ​ഡ് ഗ്രേ​ഷ്യ​സ്.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​നെ സ​ന്ദ​ർ​ശി​ച്ച് സി​.ബി​.സി​.ഐ. പ്ര​സി​ഡ​ന്‍റ് ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്തു. രാ​ജ്യ​ത്താ​കെ ക്രൈ​സ്ത​വ​ർ ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നു ക​രു​തു​ന്നി​ല്ല. എ​ന്നാ​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​നാ​യി തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ട്ട ചി​ല ശ​ക്തി​ക​ൾ ശ്ര​മി​ക്കു​ന്ന​തു നി​ർ​ഭാ​ഗ്യ​ക​ര​വു​മാ​ണ്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ വച്ചുപൊ​റു​പ്പി​ക്കി​ല്ലെ​ന്ന ശ​ക്ത​മാ​യ സ​ന്ദേ​ശം സ​ർ​ക്കാ​രു​ക​ൾ ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്നും ക​ർ​ദി​നാ​ൾ ചൂ​ണ്ടി​ക്കാ​ട്ടി. സി.ബി​.സി​.ഐ. പ്ര​സി​ഡ​ന്‍റായി ചു​മ​ത​ല​യേ​റ്റ​തി​നു ശേ​ഷ​മു​ള്ള സൗ​ഹൃ​ദ കൂ​ടി​ക്കാ​ഴ്ച​യാ​ണ് രാ​ജ്നാ​ഥു​മാ​യി ന​ട​ത്തി​യ​തെ​ന്നും ക​ർ​ദി​നാ​ൾ പ​റ​ഞ്ഞു.

ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ശ​ങ്ക വ​ള​ർ​ത്തു​ന്ന സം​ഭ​വ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. മ​തി​യാ​യ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ വേ​ണ്ട​തു ചെ​യ്യു​ന്നി​ല്ല. സ​മൂ​ഹ​ത്തെ ധ്രുവീ​ക​രി​ക്കു​ന്ന​തി​നുള്ള ശ്ര​മ​ങ്ങ​ളും വ​രു​ന്നു​ണ്ടെ​ന്നും ക​ർ​ദി​നാ​ൾ ഡോ. ​ഗ്രേഷ്യസ് പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​നുവേ​ണ്ടി പ്രാ​ർ​ഥ​ന ന​ട​ത്ത​ണ​മെ​ന്ന ഡ​ൽ​ഹി ആ​ർ​ച്ച്ബി​ഷ​പ് ഡോ.അ​നി​ൽ കൂ​ട്ടോ​യു​ടെ കു​റി​പ്പി​ന്‍റെ പേ​രി​ലു​ള്ള വി​വാ​ദം അ​നാ​വ​ശ്യ​മാ​ണെ​ന്ന് സി​.ബി​.സി.ഐ. പ്ര​സി​ഡ​ന്‍റ് സൂ​ചി​പ്പി​ച്ചു.

vox_editor

Recent Posts

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

7 days ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

2 weeks ago

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 weeks ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

4 weeks ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

1 month ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

1 month ago