ജസ്റ്റിൻ ക്ളീറ്റസ്
നെയ്യാറ്റിൻകര: യുദ്ധത്തിന്റെ ഭീഷണിയുടെയും ആശങ്കയുടെയും മുൾമുനയിലായിരിക്കുന്ന ഈ നോമ്പ് കാലഘട്ടം ലോക നേതാക്കന്മാർക്ക് മാനസാന്തരത്തിന്റെ കാലഘട്ടമാകട്ടെയെന്നും, യുദ്ധഭീഷണി ഇല്ലാത്ത സമാധാനത്തിന്റെ ലോകത്തിനായി എല്ലാവരും ഈ തപസുകാലത്ത് പ്രത്യേകം പ്രാർത്ഥിക്കണമെന്നും നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ ബിഷപ്പ് വിൻസെന്റ് സാമുവൽ പിതാവിന്റെ ആഹ്വാനം. നെയ്യാറ്റിൻകര കത്തീഡ്രൽ അമലോത്ഭവമാതാ ദേവാലയത്തിൽ ക്ഷാരബുദ്ധൻ തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിക്കുകയായിരുന്നു അദ്ദേഹം. രാവിലെ 06:30 ന് ആരംഭിച്ച തിരുക്കർമ്മങ്ങൾക്ക് നൂറുകണക്കിനാളുകൾ പങ്കെടുത്തു.
നോമ്പാചരണ ദിനങ്ങൾ അർത്ഥവത്താക്കി മാറ്റുന്നതിന് നന്മ പ്രവർത്തികൾ ചെയ്യണമെന്നും സ്വാർത്ഥത വെടിഞ്ഞ് അയൽക്കാരെ സ്നേഹിക്കണമെന്നും ഉദ്ബോദിപ്പിച്ച ബിഷപ്പ് നോമ്പ് കാലഘട്ടത്തിൽ പ്രാർത്ഥനയ്ക്കും പുണ്യപ്രവർത്തികൾക്കുമായി കൂടുതൽ സമയം കണ്ടെത്തിയ പ്രവർത്തിക്കണമെന്നും ആഹ്വാനം ചെയ്തു. മറ്റുള്ളവരെ വേദനിപ്പിക്കാനോ അവരെ കുറച്ചു കാണുവാനോ ശ്രമിക്കരുതെന്നും അതിലൂടെ നാം ക്രൈസ്തവ സാക്ഷ്യം നൽകണമെന്നും ബിഷപ്പ് ഓർമ്മിപ്പിച്ചു.
ആഗോള കത്തോലിക്കാ സഭയോടൊപ്പം നെയ്യാറ്റിൻകര രൂപതയും നെറ്റിത്തടങ്ങളിൽ ക്ഷാരം കൊണ്ട് കുരിശുവരച്ച് തപസുകാലത്തിലേയ്ക്ക് പ്രവേശിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില് സമാധാനം നല്കാനാണു ഞാന് വന്നിരിക്കുന്നതെന്നു നിങ്ങള് വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന് നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന് എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ യേശു പ്രാർത്ഥനയുടെ നിമിഷത്തിലാണ്. അതു കാണുന്ന ശിഷ്യന്മാർക്ക് ഉള്ളിൽ ഒരു ആഗ്രഹം: "കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ…
This website uses cookies.