ഫാ.ജോയി സാബു വൈ.
പേയാട്: നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ പേയാട് സെയിന്റ് സേവ്യഴ്സ് ദേവാലയത്തിലെ തിരുനാളിന് വർണ്ണശബളമായ തിരുനാൾ പതാക പ്രദക്ഷിണത്തോടെയും, തിരുനാൾ പതാക ഉയർത്തലോടെയും ഭക്തിസാന്ദ്രമായി തുടക്കം കുറിച്ചു. നവംബർ 25 -ന് ആരംഭിച്ച തിരുനാൾ ഡിസംബർ 3- ന് അവസാനിക്കും.
ഐക്യത്തിന്റെയും പരസ്പര സഹവർത്തിത്വത്തിന്റെയും അടയാളമായി ഈ പതാക ആകാശത്ത് പാറി പറക്കട്ടെ എന്ന് സന്ദേശം നൽകിക്കൊണ്ട് ഇടവക വികാരി ഫാ. ജോയി സാബു പറഞ്ഞു. തുടർന്ന്, വൈകുന്നേരം ആറ് മണിക്ക് ആരംഭിച്ച തിരുനാൾ പ്രാരംഭ ദിവ്യബലിക്ക് രൂപതയുടെ അജപാലന ശുശ്രുഷ ഡയറക്ടർ റവ.ഡോ. നിക്‌സൺ രാജ് മുഖ്യകാർമികനും തിരുവനന്തപുരം ഐക്കഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ ആയ റവ. ഫാ. വർക്കി മേച്ചേരിൽ എസ്.ജെ. വചനസന്ദേശവും നൽകി. അല്മായ ശുശ്രൂഷയും വചനബോധനസമിതിയും ചേർന്നാണ് ആരാധനകൾക്ക് ക്രമീകരണം വഹിച്ചത്.
26 തിങ്കൾ മുതൽ 30 വെള്ളി വരെ കപ്പൂച്ചിൻ വൈദികരുടെ നേതൃത്വത്തിലുള്ള കപ്പൂച്ചിൻ മിഷൻ ധ്യാനം നടത്തപ്പെടുന്നു.
26 മുതൽ 30 വരെയുള്ള ദിനങ്ങളിൽ ദിവ്യബലിയുടെ മുഖ്യകാർമികരായി പൂവാർ ഇടവക വികാരി ഫാ. ഷാബിൻ ലീൻ, നെയ്യാറ്റിൻകര യുവജന ശുശ്രുഷ ഡയറക്ടർ ഫാ. ബിനു, ആനപ്പാറ ഇടവക വികാരി ഫാ. ഷാജി ഡി. സാവിയോ, തിരുവനന്തപുരം അതിരൂപതാ മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. ദിപക് ആന്റോ, വിശ്വ പ്രകാശ് അസോസിയേറ്റ് ഡയറക്ടർ ഫാ. ജെറോം എന്നിവർ തിരുനാൾ ദിവ്യബലി അർപ്പിക്കുന്നു.
ഡിസംബർ 1 ശനിയാഴ്ച അരുവിക്കര ഇടവക വികാരി റവ. ഫാ. ക്ലീറ്റസിന്റെ മുഖ്യകാർമികത്വത്തിലുള്ള ദിവ്യബലിയിൽ ബാലരാമപുരം ഫൊറോന വികാരി വെരി റവ. ഫാദർ ഷൈജു ദാസ് വചന സന്ദേശം നൽകുന്നു.
രണ്ടാം തീയതി ഞായറാഴ്ച ദിവ്യബലിക്ക് മുഖ്യകാർമികൻ നെയ്യാറ്റിൻകര രൂപത ഫിനാൻസ് ഓഫീസർ ഫാ. സാബു വർഗീസും വചനസന്ദേശം ആഴാകുളം ഐ.വി.ഡി. സെമിനാരി റെക്ടർ ജോണി പുത്തൻവീട്ടിലും നൽകും. അന്നേദിവസം ദിവ്യബലിക്കുശേഷം വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ക്രമീകരിച്ചിട്ടുണ്ട്.
ഇടവക മധ്യസ്ഥ ദിനമായ ഡിസംബർ മൂന്നിന് മുഖ്യകാർമികനായി തിരുവനന്തപുരം അതിരൂപത ചാൻസിലർ ഡോ. എഡിസൻ ദിവ്യബലിയർപ്പിക്കുന്നു. അന്നേദിവസം വചനസന്ദേശം നൽകുന്നത് ഐ.വി.ഡി. പ്രീഫെക്ട് റവ. ഫാ. ഷിബിൻ ബോസ്‌കോയായിരിക്കും.
തുടർന്ന്, പതാകയിറക്കി സ്നേഹവിരുന്നോടുകൂടി ഈവർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാവും.
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.