Categories: Diocese

നെയ്യാറ്റിൻകര രൂപതാ രജത ജൂബിലി – ഇടവകാതല ആഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കം

രൂപതയിലെ എല്ലാ ഇടവകകളിലും വി.യൗസേപ്പിതാവിന്റെ വർഷാചരണത്തിന്റെയും, രൂപതയുടെ രജത ജൂബിലി ആഘോഷത്തിന്റെയും ഔദ്യോഗിക ഉദ്ഘാടനം നടന്നു...

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിൽ, ഇടവകാതല രജത ജൂബിലി ആഘോഷങ്ങൾക്കും, വി.യൗസേപ്പിതാവിന്റെ വർഷാചരണത്തിനും ഔദ്യോഗിക തുടക്കം. രൂപതാ മെത്രാൻ ഡോ.വിൻസന്റ് സാമുവൽ പിതാവ് രൂപതയുടെ കത്തീഡ്രൽ ദേവാലയത്തിൽ പൊന്തിഫിക്കൽ ദിവ്യബലി അർപ്പിച്ചുകൊണ്ട് രജത ജൂബിലി ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. മോൺ.അൽഫോൻസ് ലിഗോരി, ഫാ.സുജിൻ, റവ.ഡോ.രാജദാസ്, ഫാ.ജിബിൻ രാജ് എന്നിവർ സഹകാർമ്മികരായി. ജൂബിലി വർഷത്തിലെ പ്രത്യേക പ്രാർത്ഥനയ്ക്കും ഔദ്യോഗികമായി തുടക്കം കുറിച്ചു.

നെയ്യാറ്റിൻകര രൂപതാ രജത ജൂബിലി ആഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കം

തെക്കൻ കേരളത്തിൽ സുവിശേഷവൽക്കരണം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ടതാണ് നെയ്യാറ്റിൻകര രൂപതയെന്നും, നമുക്ക് ചുറ്റുമുള്ള എല്ലാവരോടും സുവിശേഷം പ്രസംഗിക്കുവാൻ നമുക്കോരോരുത്തർക്കും കടമയും ഉത്തരവാദിത്വവും ഉണ്ടെന്നും, നമുക്ക് ലഭിച്ചിരിക്കുന്ന ക്രിസ്തീയ വിശ്വാസം എല്ലാവരോടും പങ്കുവയ്ക്കുവാനുള്ള ദൗത്യവും നമുക്കുണ്ടെന്നും ബിഷപ്പ് അനുസ്മരിപ്പിച്ചു. കൂടാതെ, ഇടവകകളിലെ ശുശ്രൂഷാ സമിതികൾ കൂടുതൽ തീക്ഷ്ണതയോടെ പ്രവർത്തിച്ചുകൊണ്ട് സന്മനസോടും സന്തോഷത്തോടുംകൂടി സ്നേഹപ്രവർത്തികളിലൂടെയും സാക്ഷ്യത്തിലൂടെയും സുവിശേഷവത്ക്കരണം ത്വരിതപ്പെടുത്തുകയാണ് ഈ രജത ജൂബിലി വർഷം പ്രധാനമായും ലക്ഷ്യം വയ്ക്കുന്നതെന്നും പിതാവ് ഉദ്‌ബോധിപ്പിച്ചു.

രൂപതയിലെ എല്ലാ ഇടവകകളിലും വി.യൗസേപ്പിതാവിന്റെ വർഷാചരണത്തിന്റെയും, രൂപതയുടെ രജത ജൂബിലി ആഘോഷത്തിന്റെയും ഔദ്യോഗിക ഉദ്ഘാടനം നടന്നു.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

നിങ്ങളുടെ സിഗ്നൽ ആപ്പിൽ വാർത്തകൾ ലഭ്യമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് പങ്കുചേരുക  https://signal.group/#CjQKICkqW9GKoEDikKsTu0tZ9VxXgh18yfWrRtV0RQ6dC_yVEhAMKirkTjZbVHwCl2YCzWzE

കൂടുതൽ വീഡിയോകൾ കാണുന്നതിന് ഞങ്ങളുടെ ചാനൽ സന്ദർശിക്കുക

https://www.youtube.com/CatholicVox

vox_editor

Recent Posts

കടുകുമണിയോളം വിശ്വാസം (ലൂക്കാ 17:5-10)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…

6 days ago

ക്രൈസ്തവരെ അവഹേളിക്കുന്ന സമീപനം നിർത്തുക; ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകം

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…

1 week ago

പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…

1 week ago

ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ഐ.സി.പി.എ. അധ്യക്ഷത പദവി ഒഴിഞ്ഞു

ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…

1 week ago

മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ ചെറുപുഷ്പം മാസികയെ ആദരിച്ചു

ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…

1 week ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴ സംഭവത്തെ അവഹേളിച്ച് ടൈംസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…

2 weeks ago