Categories: Diocese

നെയ്യാറ്റിൻകര രൂപതാ ചാൻസിലർ ഫാ.ജോസ് റാഫേലിന്റെ മാതാവ് നിര്യാതയായി

അനുസ്മരണ ദിവ്യബലി ഫെബ്രുവരി 7 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക്...

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതാ ചാൻസിലർ റവ.ഡോ.ജോസ് റാഫേലിന്റെ മാതാവ് ജ്ഞാനമ്മ നിര്യാതയായി; 85 വയസായിരുന്നു. വാർദ്ധക്യ സഹജമായ രോഗങ്ങളാൽ ചികിത്സയിലായിരുന്നു. സംസ്കാര ശുശ്രൂഷകൾ ഇന്ന് (ഫെബ്രുവരി 1) വൈകുന്നേരം 3 മണിക്ക് തിരുപുറം സെന്റ് സേവ്യേയേഴ്സ് ദേവാലയത്തിൽ നടക്കും.

ദേവാലയത്തിലെ തിരുക്കർമ്മങ്ങൾക്ക് ശേഷം വീട്ടുവളപ്പിലെ കല്ലറയിൽ സംസ്ക്കാരം നടക്കും. നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ ബിഷപ്പ് വിൻസെന്റ് സാമുവൽ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകും.

പരേതയ്ക്കുവേണ്ടിയുള്ള അനുസ്മരണ ദിവ്യബലി ഫെബ്രുവരി 7 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് തിരുപുറം സെന്റ് സേവ്യേയേഴ്സ് ദേവാലയത്തിൽ വച്ച് നടക്കും, തുടർന്ന് വീട്ടുവളപ്പിലിൽ കല്ലറ പ്രാർത്ഥനയും ഉണ്ടായിരിക്കും.

പ്ലാന്തോട്ടം ജി.ആർ.കോട്ടേജിൽ പരേതനായ റാഫേലാണ് ഭർത്താവ്; മക്കൾ: ജോൺറോസ്, ലിസി ഹെലൻ, ശാന്തി, റവ.ഡോ.ജോസ് റാഫേൽ.

vox_editor

Recent Posts

വത്തിക്കാനില്‍ ചരിത്ര നിയമനം പ്രീഫെക്ടായി വനിതാ സന്യാസിനി

  വത്തിക്കാന്‍ സിറ്റി : ചരിത്രത്തിലാദ്യം വത്തിക്കാനില്‍ വനിതാ പ്രീഫെക്ടായി സിസ്റ്റര്‍ സിമോണ ബ്രാംബില്ലയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ഡിക്കാസ്ട്രി…

3 days ago

4 വിശുദ്ധ വാതിലുകള്‍ തുറന്നു ഇനി പ്രത്യാശയുടെ തീര്‍ഥാടനം

സ്വന്തം ലേഖകന്‍ റോം :ക്രിസ്തുവിന്‍റെ ജനനത്തിന്‍റെ രണ്ടായിരത്തിയിരുപത്തിയഞ്ചു വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന ജൂബിലി വേളയില്‍, ലോകത്തിലെ ദേവാലയങ്ങളുടെയെല്ലാം മാതൃദേവാലയമായ റോമിലെ വിശുദ്ധ…

3 days ago

എല്ലാവരുടെയും ദൈവം (മത്താ. 2:1-12)

പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…

6 days ago

ആലപ്പുഴ രൂപതയിൽ ജൂബിലി വർഷത്തിന് തുടക്കമായി; പ്രത്യാശയുടെ തീർത്ഥാടകരായി ആയിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ആഗോള കത്തോലിക്കാ തിരുസഭയുടെ തലവൻ ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ ജൂബിലി വർഷത്തിന് ആലപ്പുഴ…

1 week ago

Holy Family_2024_വിശുദ്ധിയുടെ ഇടം (ലൂക്കാ 2: 41-52)

തിരുകുടുംബത്തിന്റെ തിരുനാൾ ഓരോ യഹൂദനും വർഷത്തിൽ മൂന്നു പ്രാവശ്യമെങ്കിലും (പെസഹാ, പെന്തക്കോസ്താ, സുക്കോത്ത് എന്നീ തിരുനാൾ ദിനങ്ങളിൽ) വിശുദ്ധ നഗരം…

2 weeks ago

4th Advent Sunday_രണ്ടു സ്ത്രീകൾ (ലൂക്കാ 1:39-45)

ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…

3 weeks ago