
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ കോർപ്പറേറ്റ് മാനേജ്‌മെന്റ് തങ്ങളുടെ സഹായഹസ്തവുമായി ഹരിപ്പാട് ഗേൾസ് ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്‌കൂൾ സന്ദർശിച്ചു.
നെയ്യാറ്റിൻകര കോർപ്പറേറ്റ് മാനേജ്‌മെന്റിലെ കെ.സി.എസ്.എൽ., ബാലവേദി തുടങ്ങിയ സംഘടനകളുടെ ശ്രമഫലമായി ശേഖരിച്ച പുസ്തകങ്ങൾ, നോട്ട്ബുക്കുകൾ, ബാഗുകൾ, ലൈബ്രറിക്ക് വേണ്ടപുസ്തങ്ങൾ തുടങ്ങിയവയാണ്
ഹരിപ്പാട് ഗവണ്മെന്റ് ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിലെ കുട്ടികൾക്ക് എത്തിച്ചത്.
കോർപറേറ്റ് മാനേജർ ഫാ. ജോസഫ് അനിൽ, ഫാ. ജോയിസാബു, പ്രധാനാധ്യാപകരായ അജി, ജപരാജ് എന്നിവരും അധ്യാപകരായ പുഷ്പലത, ശ്രീകുമാരി, പ്രമീള, സാം, ഓഫീസ് സെക്രട്ടറി ഷീല എന്നിവർ ചേർന്നാണ് ഹരിപ്പാട് ഗവണ്മെന്റ് ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിൽ സന്ദർശനം നടത്തിയത്.
പൊതു അസംബ്ലിയിൽ വച്ച് മാനേജർ, എക്സികൂട്ടിവ് സെക്രട്ടറി, പ്രധാനാധ്യാപകൻ അബ്ദുൾ റസാഖ് എന്നിവർ നെയ്യാറ്റിൻകര കോർപ്പറേറ്റ് മാനേജ്‌മെന്റിനെ അനുമോദിക്കുകയും, അവരുടെ പ്രവർത്തനത്തിന് നന്ദിയർപ്പിക്കുകയും ചെയ്തു. പ്രളയ ദുരന്തം എല്ലാവരെയും കൂട്ടായ്മയിലേയും ഐക്യത്തിലേയ്ക്കും നയിച്ചുവെന്നും നല്ലനാളേയ്ക്കായി ഒന്നിച്ചു നിൽക്കാമെന്നുമുള്ളതായിരുന്നു പൊതുവികാരം. അസംബ്ലിക്ക് പി.റ്റി.എ. പ്രസിഡന്റ് കെ.ബി.മനേഷ് സ്വാഗതം അർപ്പിക്കുകയും, ഒടുവിൽ സ്റ്റാഫ് സെക്രട്ടറി നസിം നന്ദിയർപ്പിക്കുകയും ചെയ്തു.
സ്കൂൾ കുട്ടികളിൽ ഒത്തിരി സന്തോഷവും ആകാംക്ഷയും പ്രകടമായിരുന്നു. ഇവിടുത്തെ ദുരന്തം പുറത്ത് അധികം അറിയുകയോ ചർച്ചയാവുകയോ ചെയ്തിരുന്നില്ല. എന്നാൽ, അധ്യാപകരുടെ സുഹൃത്തുക്കൾ വഴിയാണ് ഈ സ്കൂളിനെ കുറിച്ച് നെയ്യാറ്റിൻകര രൂപതാ കോർപ്പറേറ്റ് മാനേജ്‌മെന്റ് അറിഞ്ഞത്.
പ്രതിസന്ധികൾ തളരരുതെന്നും,
പ്രതിക്ഷയോട് മുന്നേറണമെന്നും, ഈ പ്രളയം കൂടുതൽ ശക്തിപ്പെടാനുള്ള പാഠ്യപദ്ധതിയാണെന്നും മനസിലാക്കി മുന്നോട്ടു പോകണമെന്ന് നെയ്യാറ്റിൻകര രൂപതാ കോർപറേറ്റ് മാനേജർ ഫാ. ജോസഫ് അനിൽ കുട്ടികളോട് പറഞ്ഞു.
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര് ചെയ്യുന്നതുപോലെ നിങ്ങള് ദുഃഖിക്കാതിരിക്കാന്, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള് ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര് 27 മുതല് ഡിസംബര് 2 വരെ തുര്ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്പ്പിക്കാനും സഭയില് ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്…
അനില് ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന് വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്സിലിന്റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്റെ അറുപതാം വാര്ഷികത്തില് ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.