അനിൽ ജോസഫ്
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ ദേവാലയങ്ങളില് യുവജനദിനാഘോഷം നടന്നു. രൂപതയിലെ 247 ദേവാലയങ്ങളിലും ദിവ്യബലിക്ക് മുമ്പായി പതാക ഉയർത്തി എൽ.സി.വൈ.എം. ന്റെ ഔദ്യോഗിക ഗാനം ആലപിച്ച ശേഷമാണ് ദിവ്യബലി ആരംഭിച്ചത്.
നെയ്യാറ്റിൻകര ബിഷപ് ഡോ. വിന്സെന്റ് സാമുവല് ചുളളിമാനൂര് ഫൊറോനയിലെ വാഴവിള സെന്റ് ജോസഫ് ദേവാലയത്തില് യുവജനദിനാഘോഷങ്ങളില് പങ്കെടുത്തു.
രൂപതാ വികാരി ജനറല് മോൺ. ജി. ക്രിസ്തുദാസ്, യുവജന ദിനത്തിന്റെ ഭാഗമായി കട്ടയ്ക്കോട് നിഡ്സും എൽ.സി.വൈ.എം. ഉം സഹകരിച്ച് സംഘടിപ്പിക്കുന്ന “ലഹരി മുക്ത ഭവനം” പദ്ധതി കൊല്ലോട് സെന്റ് ജോസഫ് ദേവാലയത്തില് ഉദ്ഘാടനം ചെയ്യ്തു.
രൂപതാ എൽ.സി.വൈ.എം. പ്രസിഡന്റ് അരുൺ കെ. തേമാസിന്റെ നേതൃത്വത്തില് അത്താഴമംഗലം സെന്റ് പീറ്റര് ദേവാലയത്തില് യുവജനദിനാഘോഷങ്ങള് നടന്നു. ഫാ. വി.എൽ.പോള് യുവജന ദിന പതാക ഉയര്ത്തി.
മാറനല്ലൂര് മേലാരിയോട് മദര് തെരേസാ ദേവാലയത്തില് ഫാ. അലക്സ് സൈമൺ പതാക ഉയര്ത്തി യുവജന ദിന സന്ദേശം നല്കി.
രൂപത യുവജനദന ചിത്രങ്ങള്
മൈലമൂട്
കമുകിന്കോട്
കണ്ടംതിട്ട
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.