
സി.സ്റ്റെല്ല ബെഞ്ചമിൻ
തേവൻപാറ: നെയ്യാറ്റിൻകര രൂപതയിലെ ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിക്കപ്പെട്ട ‘ഒബ്‌ളെയ്റ്റ്സ് സിസ്റ്റേഴ്സ് ഓഫ് ദി സേക്രഡ് ഹാർട്ട് ഓഫ് ജീസസ്’ സന്യാസ സമൂഹം തിരുനാൾ ആഘോഷിച്ചു. 9 ദിവസങ്ങൾ നീണ്ടുനിന്ന തിരുഹൃദയ നൊവേന പ്രാർത്ഥനകളോടെ തിരുന്നാൾ ആഘോഷിക്കുവാനായി ഒരുങ്ങിയ സന്യാസിനികൾ കോവിഡ് 19-ന്റെ ആഘാതത്തിലായിരിക്കുന്ന ലോകത്തിന് തിരുഹൃദയത്തിൽ സംരക്ഷണം നൽകണമേ എന്ന നിയോഗമായിരുന്നു മുന്നോട്ട് വച്ചിരുന്നത്.
തിരുഹൃയ തിരുന്നാൾ ദിനത്തിൽ രാവിലെമുതൽ ആരംഭിച്ച ദിവ്യകാരുണ്യ ആരാധനയ്ക്ക് ശേഷം വൈകുന്നേരം നെടുമങ്ങാട് മേഖലാ എപ്പിസ്‌കോപ്പൽ വികാരി മോൺ.റൂഫസ് പയസ് ലീന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ദിവ്യബലിയോടെയാണ് സമാധാനമായത്. ചുള്ളിമാനൂർ ഫെറോനാ വികാരി ഫാ.അനിൽ കുമാർ എസ്.എം., ഇടവക വികാരി ഫ്രാൻസിസ് സേവ്യർ എന്നിവർ സഹകാർമികരായി. കോവിഡ് 19 എന്ന മഹാമാരി നമ്മെ തളർത്തുമ്പോൾ ഒരു പുതിയ സുവിശേഷവത്കരണ ചൈതന്യത്തിലൂടെ നാം കടന്നു പോകേണ്ടിയിരിക്കുന്നുവെന്നും, വളരെ ലളിതമായി ജനങ്ങളോട് സംവദിച്ച ഈശോയെപ്പോലെ നാമും ജനങ്ങളിലേക്ക് സുവിശേഷ വെളിച്ചമായി കടന്നുചെല്ലണമെന്നും വചനവിചിന്തനത്തിലൂടെ ഫെറോനാ വികാരി സന്യാസിനികളോട് ആഹ്വാനം ചെയ്തു.
ഈശോയുടെ മുറിവേറ്റ ഹൃദയത്തെ ആശ്വസിപ്പിക്കുന്നതിനു വേണ്ടി സ്ഥാപിതമായ സന്യാസ സഭാസമൂഹമാണ് ‘ഒബ്‌ളെയ്റ്റ്സ് സിസ്റ്റേഴ്സ് ഓഫ് ദി സേക്രഡ് ഹാർട്ട് ഓഫ് ജീസസ്’. സഭാ സ്ഥാപകയായ മദർതെരേസ കസീനിയോട് ഈശോ ആവശ്യപ്പെട്ടത് ഇപ്രകാരമാണ്: ‘തെരേസ എനിക്ക് വിശുദ്ധരായ വൈദികരെ തരിക, അവർ എന്റെ മുറിവേറ്റ ഹൃദയത്തെ ആശ്വസിപ്പിക്കും’. അങ്ങനെയാണ് ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിക്കപ്പെട്ട സന്യാസ സമൂഹമായി ഇവർ രൂപപ്പെട്ടത്.
നെയ്യാറ്റിൻകര രൂപതയിലെ തേവൻപാറ, തച്ചൻകോട് എന്നീ ഇടവകകളിൽ സ്തുത്യർഹമായ സേവനം ചെയ്തുവരികയാണ് ഒബ്‌ളെയ്റ്റ്സ് സിസ്റ്റേഴ്സ് ഓഫ് ദി സേക്രഡ് ഹാർട്ട് ഓഫ് ജീസസ്’ സന്യാസ സമൂഹം.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.