സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റെഗ്രൽ ഡവലപ്മെന്റ് സൊസൈറ്റിയുടെ 24-Ɔο വാർഷികത്തിനും സ്വയം സഹായസംഘ സംഗമത്തിനും തുടക്കമായി. “തളിർ 2020” എന്നപേരിലാണ് ഇത്തവണത്തെ വാർഷികവും സ്വയംസഹായ സംഘസംഗമവും നടത്തപ്പെടുന്നത്. രാവിലെ 9.30-ന് KRLC C ജനറൽ സെക്രട്ടറി ഫാ.ഫ്രാൻസിസ് സേവ്യർ താന്നിക്കാപറമ്പിന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച ഉത്ഘാട സമ്മേളനവും, വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രദർശന വിപണനമേളയുടെ കോവളം MLA ശ്രീ.എം.വിൻസെന്റ് ഉത്ഘാടനം ചെയ്തു.
പേരയം ഇൻഫൻറ് ജീസസ് നഴ്സറി സ്കൂളിന്റെ നേതൃത്വത്തിൽ നടത്തിയ പ്രാർത്ഥനാ നൃത്തത്തോടുകൂടിയാണ് ഉത്ഘാട സമ്മേളനം ആരംഭിച്ചത്. ഓലത്താനി സെന്റ് ത്രേസ്യാസ് നഴ്സറി സ്കൂളിലെ മാസ്റ്റർ അശ്വിൻ വിഷയാവതരണം നടത്തി.
രൂപതാ വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് അനുഗ്രഹ പ്രഭാക്ഷണവും, നിഡ്സ് ഡയറക്ടർ ഫാ.രാഹുൽ ബി.ആന്റോ ആമുഖ സന്ദേശവും, PTA പ്രതിനിധി ശ്രീ.എ.സി.ഘോഷ്, അദ്ധ്യാപിക പ്രതിനിധി ശ്രീമതി ഷൈനി എന്നിവർ ആശംസകളും അർപ്പിച്ച് സംസാരിച്ചു.
ക്യാൻസർ രോഗികൾക്ക് വേണ്ടിയുള്ള 100 സ്ത്രീകളുടെ “കേശദാനം സ്നേഹദാനം” പദ്ധതിയുടെ ഉത്ഘാടന കർമ്മം ചെയർപേഴ്സൻ, സോഷ്യൽ വെൽഫയർ ബോർഡ് ശ്രീമതി സൂസൻ കോഡി നിർവഹിച്ചു.
തുടർന്ന്, നഴ്സറി കുട്ടികളുടെ കലാവിരുന്നും നടന്നു.
ശനിയാഴ്ച രാവിലെ 9 മുതല്‍ നടക്കുന്ന ആയുര്‍വേദ സിദ്ധ മെഡിക്കല്‍ ക്യാമ്പ് മോണ്‍. ഡി.സെല്‍വരാജന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2.30 മുതല്‍ നടക്കുന്ന പൊതു സമ്മേളനം ശശിതരൂര്‍ എംപി ഉദ്ഘാടനം ചെയ്യും. നെയ്യാറ്റിന്‍കര രൂപത മെത്രാന്‍ ഡോ.വിന്‍സെന്‍റ് സാമുവല്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ കെ ആന്‍സലന്‍ എംഎല്‍എ , കെ എസ് ശബരീനാഥന്‍ എംഎല്‍എ സംസ്ഥാന സോഷ്യല്‍ സര്‍വ്വീസ് ഫോറം ഡയറക്ടര്‍ ജോര്‍ജ് വെട്ടികാട്ടില്‍ , നഗരസഭാധ്യക്ഷ ഡബ്ല്യൂ ആര്‍ ഹീബ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി ആര്‍ സലൂജ, ബ്ലോക്ക് പഞ്ചായത്തഗം ജോസ്ലാല്‍, എ ആര്‍ ഷാജി ജേക്കബ് തോമസ്, ജയാറാണി ,ജയരാജ് തുടങ്ങിയവര്‍ പ്രസംഗിക്കും.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.