അനിൽ ജോസഫ്
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ സാമൂഹിക സംഘടനയായ NIDS (നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റി) “പരിസ്ഥിതി ദിനാചരണം – ജൂൺ 5” ആഘോഷിച്ചു. “Beat Plastic Pollution” എന്ന മുദ്രാവാക്യമായിരുന്നു ആഘോഷങ്ങളുടെ കാതൽ.
ജൂൺ ആറാം തീയതി 2. 30-ന് ആരംഭിച്ച പൊതുസമ്മേളനം രൂപതാ വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് ഉദ്‌ഘാടനം ചെയ്തു. ദൈവവും മനുഷ്യനും, മനുഷ്യനും മനുഷ്യനും, മനുഷ്യനും പ്രകൃതിയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. അതുകൊണ്ട് പ്രകൃതിയെ സംരക്ഷിക്കേണ്ട വലിയ ഉത്തരവാദിത്തം നമുക്കോരോരുത്തർക്കും ആണെന്ന് മോൺസീഞ്ഞോർ ഓർമ്മിപ്പിച്ചു. തുടർന്ന്, വൃക്ഷ തൈ നൽകി കൊണ്ട് ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചു.
സമ്മേളനത്തിൽ നിഡ്സ് ഡയറക്ടർ റവ. ഫാ. രാഹുൽ ബി. ആന്റോ അധ്യക്ഷനായിരുന്നു. പ്രകൃതി സ്നേഹിയായ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ പ്രകൃതി സ്നേഹിയായ ഫ്രാൻസിസ് പാപ്പായുടെ ഉദ്ബോധനങ്ങളിലൂന്നിയായിരുന്നു ഉദ്‌ഘാടന സന്ദേശം. ‘പ്രകൃതിയെ നശിപ്പിക്കുന്നത് മാരക പാപമാണെന്നും, അത് കുമ്പസാരിക്കേണ്ട പാപമാണെന്നും, ക്രിസ്തു എന്ന പ്രകൃതി സ്നേഹിയുടെ ശിഷ്യർ ക്രിസ്തുവിനെപ്പോലെയായിരിക്കണമെ
നിഡ്സിന്റെ മുൻ ഡയറക്ടറും ഇപ്പോഴത്തെ അൽമായ ശുശ്രുഷ ഡയറക്ടറുമായ റവ. ഫാ. അനിൽകുമാർ എസ്. എം, ജില്ലാപഞ്ചായത്ത് മുൻ അംഗമായ ശ്രീമതി ഉഷകുമാരി എന്നിവർ ആശംസകൾ അർപ്പിച്ചു. കുട്ടികൾക്ക് ലഭ്യമാക്കേണ്ട ആഹാരവും ജലവും അപകടശങ്കയില്ലാത്തതകണമെങ്കിൽ പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും മലിനമാകാതെ സൂക്ഷിക്കണമെന്നും, പ്ലാസ്റ്റിക് മാലിന്യങ്ങൾ നാമറിയാതെ തന്നെ ആഹാരത്തിലൂടെ നമ്മിലേക്ക് പ്രവേശിക്കുന്നുണ്ടെന്നും ഓർമ്മിപ്പിച്ചു. അതുകൊണ്ട്, പ്ലാസ്റ്റിക് മുക്തമാകണം നമ്മുടെ ചുറ്റുപാടുകൾ അതിനുവേണ്ടി ഇന്നേ ദിവസം ഉറച്ച പ്രതിജ്ഞഎടുക്കണമെന്നും ആഹ്വാനം ചെയ്തു.
പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പഠന ശിബിരത്തിന് നിഡ്സ് കമ്മീഷൻ സെക്രട്ടറി റവ. ഫാ. ഡെന്നിസ് മണ്ണൂർ നേതൃത്വം നൽകി. പ്രകൃതിയെ മലിനമാക്കാതെ കാത്തുസൂക്ഷിക്കേണ്ടതിന്റെ അത്യാവശ്യകതയും വിവിധ തലങ്ങളും വീഡിയോ ക്ലിപ്പുകളുടെ സഹായത്തോടെ ബോധ്യപ്പെടുത്തി.
നിഡ്സ് പ്രൊജക്റ്റ് ഓഫീസർ ശ്രീ. എ. എം. മൈക്കിൾ സ്വാഗതം ആശംസിച്ച പൊതുയോഗത്തിൽ നിഡ്സ് അനിമേറ്റർ ശ്രീമതി അൽഫോൻസ സി. കൃതജ്ഞതയർപ്പിച്ചു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.