Categories: Diocese

നെയ്യാറ്റിൻകരയിൽ എൽ.സി.വൈ.എം.ന്റെ നേതൃത്വത്തിൽ “യുവപ്രഭ 2018”

നെയ്യാറ്റിൻകരയിൽ എൽ.സി.വൈ.എം.ന്റെ നേതൃത്വത്തിൽ "യുവപ്രഭ 2018"

 

അർച്ചന കണ്ണറവിള

നെയ്യാറ്റിൻകര: എൽ.സി.വൈ.എം. നെയ്യാറ്റിൻകര ലത്തീൻ രൂപതാ സമിതി, യുവജനങ്ങൾക്ക് വേണ്ടി ലോഗോസ് പാസ്റ്ററൽ സെന്ററിൽ വച്ച് “യുവപ്രഭ 2018” എന്ന പേരിൽ ഏകദിന പരിപാടി സംഘടിപ്പിച്ചു. സെമിനാർ, തെയ്സെ പ്രാർത്ഥന, സമൂഹദിവ്യബലി, ID കാർഡ് വിതരണം, അഫിലിയേഷൻ സർട്ടിഫിക്കറ്റ് വിതരണം തുടങ്ങിയവ നടത്തുകയുണ്ടായി.

രാവിലെ 10-ന് പതാകയുയർത്തലോടു കൂടി ആരംഭിച്ച യുവപ്രഭ 2018 -ൽ, വ്യക്തിത്വ വികസന സെമിനാറിന് കോതമംഗലത്തുനിന്നുള്ള ജെയ്സൺ അറക്കൽ സാർ നേതൃത്വം നൽകി. വിവിധ ഗ്രൂപ്പ്‌ ആക്ടിവിറ്റികൾ സംയോചിപ്പിച്ചുകൊണ്ട് ‘ഒരു വ്യക്തി എങ്ങനെ ആയിരിക്കണം? എങ്ങനെ ഒരു സമൂഹത്തെ നയിക്കാൻ സാധിക്കും?’ എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു ക്ലാസ്സ്‌.

ഉച്ചഭക്ഷണത്തിനു ശേഷം തിരുവനന്തപുരത്തുനിന്നുള്ള ശ്രീ.ജോഷിയുടെ നേതൃത്വത്തിൽ ‘തെയ്സെ പ്രാർത്ഥന’ നടത്തി. ഇത് യുവജനങ്ങളിൽ കൂടുതൽ ആത്മീയ തീഷ്ണതയുണ്ടാക്കിയെന്ന് പങ്കെടുത്തവർ സാക്ഷ്യപ്പെടുത്തുന്നു.

തെയ്സെ പ്രാർത്ഥനയെ തുടർന്ന് നടന്ന സമൂഹ ദിവ്യബലിയ്ക്ക് കെ.ആർ.എൽ.സി.സി. പ്രതിനിധി ഫാ. തോമസ് തറയിൽ നേതൃത്വം നൽകി. എൽ.സി.വൈ.എം.നെയ്യാറ്റിൻകര രൂപത ഡയറക്ടർ ഫാ.ബിനു, ആര്യനാട് ഫെറോന ഡയറക്ടർ ഫാ.അനീഷ്, തുടങ്ങിയവർ സഹകാർമികരായി.

ദിവ്യബലിയിക്കു ശേഷം എൽ.സി.വൈ.എം.നെയ്യാറ്റിൻകര പ്രസിഡന്റ്‌ അരുൺ തോമസ് അത്താഴമംഗലം അധ്യക്ഷനായിരുന്ന പൊതുസമ്മേളനം കെ.ആർ.എൽ.സി.സി. പ്രതിനിധി ഫാ. തോമസ് തറയിൽ ഉദ്‌ഘാടനം ചെയ്തു. ഈ പൊതുസമ്മേളനത്തിൽ വച്ച് ‘ID കാർഡ്’ വിതരണവും ‘അഫിലിയേഷൻ സർട്ടിഫിക്കറ്റ്’ വിതരണവും നടത്തുകയുണ്ടായി.

“യുവപ്രഭ 2018” – ൽ വിവിധ ഫെറോനയിൽ നിന്നും 500 ഓളം യുവജനങ്ങൾ പങ്കെടുത്തു. ഈ സംരംഭം വൻവിജയമാക്കി തീർത്തത്തിൽ മുഴുവൻ യുവജന സുഹൃത്തുക്കൾക്കും ഫൊറോന പ്രസിഡന്റ്മാർക്കും രൂപത ഭാരവാഹികൾക്കും വലിയ പങ്കുണ്ടെന്നും, ഏറെ പ്രത്യേകിച്ച്, യുവപ്രഭ 2018 -നുവേണ്ട അടിയന്തിര ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകിയത് വ്ലാത്താങ്കര ഫൊറോന പ്രസിഡന്റ് ശ്രീ.വിനീതും ബാലരാമപുരം ഫൊറോന പ്രസിഡന്റ് ശ്രീ.ബിജിനും നെയ്യാറ്റിൻകര കത്തീഡ്രൽ ഇടവകാംഗം ശ്രീ.ജോതിസും കവിയാകോട് ഇടവകാംഗം ശ്രീ.ജഗനും രൂപതാ എക്സിക്യൂട്ടീവ് അംഗങ്ങളായ അനൂജ്, മനോജ്‌, സജിത, ആൻസി, അനീഷ്, ജോജി, സരീഷ, എന്നിവരും ആയിരുന്നുവെന്ന് പ്രസിഡന്റ്‌ അരുൺ തോമസ് പറഞ്ഞു.

“യുവപ്രഭ 2018” – ൽ ഏറ്റവും കൂടുതൽ യുവജനങ്ങളെ പങ്കെടുപ്പിച്ചത്തിന്റെ ഖ്യാതി ആര്യനാട് ഫെറോന ഡയറക്ടർ ഫാ.അനീഷിനും ഫൊറോന പ്രസിഡന്റ് ശ്രീ.റിജുവിനും സ്വന്തം .

vox_editor

Recent Posts

28th Sunday_2025_സൗഖ്യം മാത്രമല്ല… (ലൂക്കാ 17:11-19)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…

5 days ago

കടുകുമണിയോളം വിശ്വാസം (ലൂക്കാ 17:5-10)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…

2 weeks ago

ക്രൈസ്തവരെ അവഹേളിക്കുന്ന സമീപനം നിർത്തുക; ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകം

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…

2 weeks ago

പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…

2 weeks ago

ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ഐ.സി.പി.എ. അധ്യക്ഷത പദവി ഒഴിഞ്ഞു

ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…

2 weeks ago

മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ ചെറുപുഷ്പം മാസികയെ ആദരിച്ചു

ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…

2 weeks ago