സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ സെന്റ് ജോണ്‍പോള്‍ II തിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിൽ 2020 ജനുവരി 11 മുതൽ ദൈവശാസ്ത്ര കറസ്പോണ്ടന്‍സ് കോഴ്സ് ആരംഭിക്കുന്നു. ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി & ഫിലോസഫി (PIA) യുടെ അംഗീകൃത കോഴ്‌സുകളാണ് നടത്തപ്പെടുന്നത്. തെക്കേ ഇന്ത്യയില്‍ സുവിശേഷവല്‍ക്കരണം ത്വരിതപ്പെടുത്താന്‍ 1996-ല്‍ സ്ഥാപിതമായ നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ പ്രേഷിതചൈതന്യത്തില്‍ പങ്കുചേര്‍ന്ന് ദൈവശാസ്ത്രം പഠിച്ച് പ്രബുദ്ധരാകാനുള്ള സുവർണ്ണാവസരമാണ് ലഭ്യമായിരിക്കുന്നത്.
ഇന്നിന്റെ കാലഘട്ടത്തിൽ, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഉദ്ദേശിക്കുന്ന തരത്തിൽ അൽമായർ തങ്ങളുടെ വിളിയുടെ അടിസ്ഥാനങ്ങളെപ്പറ്റിയും പ്രാധാന്യത്തെപ്പറ്റിയും അറിയേണ്ടതുണ്ട്. കര്‍മോത്സുകരും പ്രവര്‍ത്തനനിരതരുമായ അൽമായശുശ്രൂഷകരുടെ സാന്നിധ്യം സഭയ്ക്ക് അത്യാവശ്യവുമാണ്. ആയതിനാല്‍, വിശുദ്ധ ഗ്രന്ഥവും ദൈവശാസ്ത്രവും ആഴത്തില്‍ പഠിച്ച് തങ്ങളുടെ സാക്ഷ്യം കൂടുതല്‍ ഫലപ്രദമാക്കാന്‍ ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടു നടത്തുന്ന ദൈവശാസ്ത്ര കറസ്പോണ്ടന്‍സ് കോഴ്സ് സഹായകമാകും.
പഠനവിഷയങ്ങള്‍
1. ദൈവശാസ്ത്രത്തിനൊരു ആമുഖം
2. ലത്തീന്‍ കാനോന്‍ നിയമസംഹിത
3. സഭാചരിത്രം ഒരു സംഗ്രഹം
4. രൂപതാചരിത്രം
5. ബൈബിളിനൊരു ആമുഖം
6. ദൈവാവിഷ്കാരവും വിശ്വാസവും
7. ക്രിസ്തുവിജ്ഞാനീയം
8. ജീവന്‍റെ ധാര്‍മികത
9. സഭയുടെ സാമൂഹിക പ്രബോധനങ്ങള്‍
10. ധാര്‍മിക ദൈവശാസ്ത്രം: നീതിയും ന്യായവും
11. വി. ലൂക്കായുടെ സുവിശേഷം
12. വി. മത്തായിയുടെയും വി. മര്‍ക്കോസിന്‍റെയും സുവിശേഷം
13. സഭാവിജ്ഞാനീയം
14. പട്രോളജി: സഭാപിതാക്കന്മാര്‍ക്ക് ഒരാമുഖം
15. റോമന്‍ ആരാധനാക്രമത്തിന് ഒരാമുഖം
16. പഞ്ചഗ്രന്ഥി
17. ത്രിത്വൈകദൈവം
18. ഭാരതീയതത്ത്വചിന്ത
19. ഇസ്രായേല്‍ പ്രവാചകചരിത്രം
20. കൂദാശകള്‍
21. കാതോലികലേഖനങ്ങള്‍
22. സങ്കീര്‍ത്തനങ്ങള്‍
23. യുഗാന്തവിജ്ഞാനീയം
24. വെളിപാട്
25. പൗലോസിന്‍റെ ലേഖനങ്ങള്‍
26. ആധ്യാത്മിക ദൈവശാസ്ത്രം
27. അജപാലനദൈവശാസ്ത്രത്തിനൊരു ആമുഖം
28. തത്ത്വചിന്താപഠനത്തിനൊരു ആമുഖം
29. സഭയും സാമൂഹ്യസമ്പര്‍ക്ക മാധ്യമങ്ങളും
30. ബിബ്ലിക്കല്‍ ഹീബ്രു
31. മരിയവിജ്ഞാനീയം
32. ബിബ്ലിക്കല്‍ ഗ്രീക്ക്
33. എക്യുമെനിസം & ഡയലോഗ്
34. വിവാഹവും ലൈംഗികതയും
35. ഇതരമതദൈവശാസ്ത്രം
36. മിസ്സിയോളജി
37. പൗരസത്യദൈവശാസ്ത്രം
ക്ലാസ് ദിവസം: മാസത്തിലെ എല്ലാ രണ്ടാം ശനിയാഴ്ചയും 9.30 മുതല്‍ 4.30 വരെ.
സ്ഥലം: സമന്വയ വിഷന്‍ മിഷന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, മാറനല്ലൂര്‍ (ക്രൈസ്റ്റ് നഗര്‍ കോളേജിനു സമീപം)
അടിസ്ഥാനയോഗ്യത: 10-ാം ക്ലാസ് പാസായിരിക്കണം
പങ്കെടുക്കേണ്ടവര്‍:
വചനബോധന അധ്യാപകര്‍
ബി. സി. സി. ഭാരവാഹികള്‍
ലിറ്റില്‍വേ ആനിമേറ്റര്‍
18 വയസ് കഴിഞ്ഞ യുവജനങ്ങള്‍
സംഘടനാ ഭാരവാഹികള്‍
ബഹു. സിസ്റ്റേഴ്സ്
ഫീസ് ഘടന:
രജിസ്ട്രേഷന്‍ ഫീസ് : 200 രൂപ
കോഴ്സ് ഫീസ് : 3,000 രൂപ
പൊതുനിര്‍ദേശങ്ങള്‍
1. കോഴ്സ് ആരംഭിക്കുന്നത് 2020 ജനുവരി 11-നായിരിക്കും.
2. മാസത്തിലെ എല്ലാ രണ്ടാം ശനിയാഴ്ചകളിലായിരിക്കും ക്ലാസുകള്‍ നടക്കുന്നത്.
3. കോഴ്സ് 2 വര്‍ഷം ആയതിനാല്‍ ഒരു വര്‍ഷം 10 ക്ലാസുകള്‍ ഉണ്ടായിരിക്കും.
4. ക്ലാസ് സമയം രാവിലെ 9.30 മുതല്‍ 4.30 വരെ ആയിരിക്കും.
5. അപേക്ഷാഫോറം പൂരിപ്പിച്ച് രജിസ്ട്രേഷന്‍ ഫീസായ 200 രൂപയും ഡിസംബര്‍ 21 നു മുമ്പ് മാറനല്ലൂര്‍ സെയിന്‍റ് വിന്‍സെന്‍റ്സ് സെമിനാരിയില്‍ (ക്രൈസ്റ്റ് നഗര്‍ കോളേജിനു സമീപം) നല്കേണ്ടതാണ്.
6. കോഴ്സിലെ ആദ്യഗഡുവായ 2,000 രൂപ 2020 ജനുവരി മാസം വരുമ്പോള്‍ അടയ്ക്കേണ്ടതാണ്. രണ്ടാമത്തെ ഗഡുവായ 1,000 രൂപ 2020 നവംബറിനു മുമ്പ് അടയ്ക്കേണ്ടതാണ്.
7. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് 2020-ലെ ബാച്ചില്‍ പ്രവേശനം ലഭിക്കുന്നത്.
8. അഭിവന്ദ്യ പിതാവിന്റെ നിര്‍ദേശപ്രകാരം ഒരു ഇടവകയില്‍ നിന്ന് കുറഞ്ഞത് 5 പേര്‍ വീതമെങ്കിലും കോഴ്സില്‍ പങ്കെടുക്കേണ്ടതാണ്.
9. വരുന്ന വര്‍ഷങ്ങളില്‍ വചനബോധന രംഗത്തും വിവധ ശുശ്രൂഷകളിലും പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ ഈ കോഴ്സില്‍ പങ്കെടുക്കേണ്ടതാണ്.
10. ഫീസ് അടയ്ക്കുകയും കോഴ്സില്‍ കൃത്യമായി പങ്കെടുക്കുകയും അസൈന്‍മെന്റുകൾ കൃത്യമായി ചെയ്യുന്നവര്‍ക്കു മാത്രമേ ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ.
11. ഓരോ കോണ്ടാക്ട് ക്ലാസ്സും കഴിഞ്ഞ് 2 ആഴ്ചയ്ക്കകം അസൈന്‍മെന്‍റുകള്‍ മാറനല്ലൂര്‍ സെന്റ് വിൻസെന്റ്സ് സെമിനാരിയില്‍ ഏല്പിക്കേണ്ടതാണ്.
മൈനർ സെമിനാരി റെക്‌ടറും, നെയ്യാറ്റിൻകര രൂപതയിലെ ക്ലെർജി & റിലീജിയസ് ബോർഡിന്റെ ഡയറക്‌ടറുമായ റവ.ഡോ.ക്രിസ്തുദാസ് തോംസൺ ആണ് സെന്റ് ജോണ്‍പോള്‍ II തിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്‌ടർ. മൈനർ സെമിനാരി വൈസ് റെക്ടർ റവ.ഡോ.അലോഷ്യസ് എസ്. ആണ് ദൈവശാസ്ത്ര കറസ്പോണ്ടന്‍സ് കോഴ്സിന്റെ കോ-ഓർഡിനേറ്റർ.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില് ആദ്യമായി ഭരണങ്ങനത്ത് അല്ഫോണ്സാമ്മയുടെ…
സ്വന്തം ലേഖകന് വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്പേ സ്വര്ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന് ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില് ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്ച്ച് ബിഷപ്പായി മാര്…
സ്വന്തം ലേഖകന് ദുബായ് : ദുബായിലെ കേരള ലാറ്റിന് കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില് 2024 നവംബര്‍ 10ന് ലാറ്റിന്…
This website uses cookies.