അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ യുവജന സംഗമവും യുവജന വര്‍ഷത്തിന്റെ സമാപനവും നെയ്യാറ്റിന്കരപട്ടണത്തില് നടന്നു. ബോണിത്താസ് 2019 എന്ന പേരില്‍ അക്ഷയ കോപ്ലക്സില്‍ നടന്ന പരിപാടി നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ ഉദ്ഘാടനം ചെയ്തു.
യുവജനത സമൂഹത്തിന്റെ ആവശ്യം അറിഞ്ഞ് പ്രവര്‍ത്തിക്കുന്നവരാകണമെന്ന് ബിഷപ്പ് പറഞ്ഞു. സമൂഹത്തിലെ തിന്മകള്ക്കെതിരെ പോരാടുന്നവരാകണം യുവാക്കള്‍, യുവജനത കരുണവറ്റാത്ത ഹൃദയത്തിന്റെ ഉടമകളാകണമെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.
രൂപത പ്രസിഡന്റ് അരുണ്‍ തോമസ് അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തില്‍ നെയ്യാറ്റിന്‍കര രൂപത യുവജനകമ്മിഷന് ഡയറക്ടര്‍ ഫാ.ബിനു.ടി. ആമുഖ പ്രഭാഷണം നടത്തി. എല്‍.സി.വൈ.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജോ പി.ബാബു, ഫാ.ജോയി മത്യാസ്, കെ.ആര്.എല്‍.സി.സി. അല്മായ കമ്മിഷന് സെക്രട്ടറി ഫാ.ഷാജ്കുമാര്‍, എല്‍.സി.വൈ.എം. രൂപത ജനറല്‍ സെക്രട്ടറി പ്രമോദ് കുരിശുമല, മുന്‍ എല്‍.സി.വൈ.എം. പ്രസിഡന്റ് അനില്‍ ജോസ്, ഫാ.രാഹുല്‍ ലാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
അമരവിളയില്‍ നിന്നാരംഭിച്ച കൂറ്റര്‍ റാലിയോടെയാണ് സംഗമത്തിന് തുടക്കമായത്. അമരവിള എക്സൈസ് ഇന്‍സ്പെക്ടര്‍ അജീഷ് എല്‍.ആര്. റാലി ഉദ്ഘാടനം ചെയ്തു.
സ്വന്തം ലേഖകന്‍ പാല: പാലയില്‍ കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്മാര് ഭരണങ്ങാനം വിശുദ്ധ അല്‍ഫോണ്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്‍ഥാടന തിരുനാളിന് ഇന്ന്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും നിര്‍മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു…
അനില്‍ ജോസഫ് തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്‍വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന് ഡോ.തോമസ് ജെ നെറ്റോ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: മലങ്കര മാര്‍ത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി.…
This website uses cookies.