അനിൽ ജോസഫ്
നെടുമങ്ങാട്: ഒക്ടോബര് ഒന്നിന് ആരംഭിച്ച നെയ്യാറ്റിന്കര രൂപത ജപമാല മാസാചരണത്തിന് നെടുമങ്ങാട് താന്നിമൂട് പരിശുദ്ധ അമലോത്ഭവമാതാ ദേവാലയത്തില് ഭക്തി നിര്ഭരമായ സമാപനം. ഇന്നലെ ഉച്ചക്ക് നെയ്യാറ്റിന്കര രൂപത ശുശ്രൂഷ കോ ഓഡിനേറ്റര് മോണ്.വി.പി.ജോസ് ഉദ്ഘാടനം ചെയ്ത ജപമാല പദയാത്ര നെടുമങ്ങാട് പട്ടണം ചുറ്റി താന്നിമൂട് അമലോത്ഭവമാതാ ദേവാലയത്തില് സമാപിച്ചു.
ഉച്ചക്ക് ആരംഭിച്ച കനത്ത മഴയെ അവഗണിച്ച് നീല വസ്ത്രധാരികളായ മരിയ ഭക്തര് ജപമാല പദയാത്രയില് പങ്കെടുത്തത് വേറിട്ട അനുഭവമായി. മാതാവിന്റെ തിരുസ്വരൂപവും മാലാഖകുഞ്ഞുങ്ങളും എന്നിവ പദയാത്രക്ക് മാറ്റുകൂട്ടി.
സമാപന സമ്മേളനം നെയ്യാറ്റിന്കര രൂപത അല്മായ കമ്മിഷന് സെക്രട്ടറി എസ്.എം അനില് കുമാര് ഉദ്ഘാടനം ചെയ്തു. ലീജിയന് ഓഫ് മേരി നെയ്യാറ്റിന്കര കമ്മിസിയം പ്രസിഡന്റ് ഷാജി ബോസ്കോ അധ്യക്ഷത വഹിച്ച പരിപാടിയില് ഫാ.ഷാജന് പുതുശേരിയില്, തോമസ് കെ.സ്റ്റീഫന്, അജിതകുമാരി, ജോസ്, ജെനിഫര് ജെ.സൈന, ബ്യൂന് ബിന്ദു തുടങ്ങിയര് പ്രസംഗിച്ചു.
അനില് ജോസഫ് വത്തിക്കാന് സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
This website uses cookies.