Categories: Diocese

നെയ്യാറ്റിന്‍കര രൂപത ജപമാല മാസാചരണ സമാപനം നാളെ മുതല്‍ നെടുമങ്ങാട്ട്‌

നെയ്യാറ്റിന്‍കര രൂപത ജപമാല മാസാചരണ സമാപനം നാളെ മുതല്‍ നെടുമങ്ങാട്ട്‌

അനിൽ ജോസഫ്‌

നെടുമങ്ങാട്: നെയ്യാറ്റിന്‍കര രൂപത ജപമാല മാസാചരണത്തിന്റെ സമാപനത്തിന് നാളെ തുടക്കമാവും. 3 ദിവസങ്ങളിലായി നടക്കുന്ന പരിപാടിയുടെ ഭാഗമായി പൊതുസമ്മേളനങ്ങള്‍, മരിയന്‍ എക്സിബിഷന്‍, പുസ്കവണ്ടി, മരിയന്‍ ക്വിസ്‌, സെമിനാറുകള്‍, അഖണ്ഡജപമാല, ജപമാല പദയാത്ര എന്നിവ ഉണ്ടായിരിക്കും. താന്നിമൂട് അമലോത്ഭവമാതാ ദേവാലയത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

നാളെ രാവിലെ 10 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം നെയ്യാറ്റിന്‍കര രൂപത അല്‍മായ കമ്മിഷന്‍ ഡയറക്ടര്‍ ഫാ.എസ്.എം.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. നെടുമങ്ങാട് കൂരിയ പ്രസിഡന്റ്‌ ലില്ലി അധ്യക്ഷത വഹിക്കും.

മരിയന്‍ എക്സിബിഷന്‍ നെടുമങ്ങാട് ഫൊറോന വികാരി ഫാ.സിറില്‍ ഹാരിസ് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ശേഷം നടക്കുന്ന പൊതു സമ്മേളനം നെയ്യാറ്റിന്‍കര രൂപത ലിറ്റില്‍വെ ഡയറക്ടര്‍ ഫാ.രതീഷ് മാര്‍ക്കോസ് ഉദ്ഘാടനം ചെയ്യും.

ശനിയാഴ്ച രാവിലെ 10 ന് “പരിശുദ്ധ അമ്മ സ്ത്രീകള്‍ക്ക് മാതൃക” എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ കെഎല്‍സിഡബ്ല്യൂഎ സംസ്ഥാന പ്രസിഡന്‍റ് ജയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ശേഷം നടക്കുന്ന പൊതു സമ്മേളനം കെആര്‍എല്‍സിസി ലെയ്റ്റി സെക്രട്ടറി ഫാ.ഷാജ്കുമാര്‍ ഉദ്ഘാടനം ചെയ്യും.

ഞായറാഴ്ച രാവിലെ 9 മുതല്‍ അഖണ്ഡ ജപമാല. ഉച്ചക്ക് 1.30 ന് ജപമാല പദയാത്ര. പദയാത്ര നെടുമങ്ങാട് നവജ്യോതി ആനിമേഷന്‍ സെന്‍ററില്‍ നിന്ന് ആരംഭിച്ച് താന്നിമൂട് അമലോത്ഭവമാതാ ദേവാലയത്തില്‍ സമാപിക്കും. പദയാത്രയുടെ ഉദ്ഘാടനം നെയ്യാറ്റിന്‍കര രൂപത ശുശ്രൂഷ കോ ഓഡിനേറ്റര്‍ മോണ്‍.വി.പി.ജോസ് നിര്‍വ്വഹിക്കും.

ജപമാല മാസചാരണത്തിന്റെ സമാപന സമ്മേളനം നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ ഉദ്ഘാടനം ചെയ്യും. ലീജിയന്‍ ഒഫ് മേരി നെയ്യാറ്റിന്‍കര കമ്മിസിയം പ്രസിഡന്‍റ് ഷാജി ബോസ്കോ അധ്യക്ഷത വഹിക്കും. ലീജിയന്‍ ഓഫ് മേരി നെയ്യാറ്റിന്‍കര കമ്മിസിയത്തിന്‍റെ നേതൃത്വത്തിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.

vox_editor

Recent Posts

ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…

1 day ago

നെയ്യാറ്റിന്‍കര സഹമെത്രാന്‍റെ മെത്രാഭിഷേകം മാര്‍ച്ച് 25 ന്

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…

2 days ago

ഫ്രാന്‍സിസ് പാപ്പ വെന്‍റിലേറ്ററിലലല്ല… നിര്‍ണ്ണായക വിവരങ്ങളുമായി മെഡിക്കല്‍ സംഘം

അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്‍റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…

2 days ago

പാപ്പയുടെ മരണം കാത്തിരിക്കുന്ന കഴുകന്‍മാരുടെ എണ്ണം വര്‍ദ്ധിക്കുന്നു

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്‍മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…

3 days ago

ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതി

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്‍കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…

3 days ago

ഫ്രാന്‍സിപ് പാപ്പക്ക് ന്യൂമോണിയോ ബാധ സ്ഥിതീകരിച്ചു

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പക്ക് രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയയാണെന്ന പുതിയ വിവരം പുറത്ത് വിട്ട് വത്തിക്കാന്‍…

5 days ago