അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: കോവിഡ് 19 വൈറസിന്റെ വ്യാപനത്തെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട് നെയ്യാറ്റിന്‍കര രൂപതയില്‍ മാർച്ച് 31 വരെയുളള എല്ലാ പൊതുദിവ്യബലികളും നിര്‍ത്തിവച്ചതായി രൂപത സര്‍ക്കുലറിലൂടെ അറിയിച്ചു. അതായത് വൈദീകർ മാർച്ച് 31 വരെ ജനരഹിത കുർബാനകൾ അതാത് ദേവാലയങ്ങളിൽ അർപ്പിക്കും. ഈ ദിവസങ്ങളില്‍ വിശ്വാസികള്‍ വീടുകളിലായിരുന്നു കൊണ്ട് കൊറോണ വൈറസിന്റെ വ്യാപനത്തിനെതിരെ പ്രാര്‍ഥിക്കണം. അതേസമയം ലോകമെമ്പാടുമുളള കോവിഡ് 19 ബാധിതരായവരെയും, ആരോഗ്യ പ്രവര്‍ത്തകരെയും സമര്‍പ്പിച്ച് ജനരഹിത ദിവ്യബലികള്‍ സമര്‍പ്പിക്കണമെന്നും രൂപത വൈദികരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ ദിവസങ്ങളില്‍ ലൈവ് സ്ട്രീമിംഗിലൂടെ സമൂഹ മാധ്യമങ്ങളില്‍ സംപ്രേക്ഷണം ചെയ്യുന്ന ദിവ്യബലികളില്‍ വീടുകളില്‍ ഇരുന്ന് പങ്കെടുക്കുന്നത് ഉചിതമാണെന്നും, നെയ്യാറ്റിന്‍കര രൂപത മെത്രാന്‍ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുരിശിന്റെ വഴി പ്രാര്‍ത്ഥന ഉള്‍പ്പെടെയുളള എല്ലാ വിശ്വാസപരമായ കാര്യങ്ങളും വീട്ടിനുളളില്‍ തന്നെ ക്രമീകരിക്കണം. 31 വരെ വിശ്വസികള്‍ക്ക് വ്യക്തിപരമായ പ്രാര്‍ഥനകള്‍ നടത്തുന്നതിന് ദേവാലയങ്ങള്‍ തുറന്നിടാനും ബിഷപ്പ് നിര്‍ദ്ദേശിച്ചു.
കൂടാതെ സര്‍ക്കാര്‍ നല്‍കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം എല്ലാ വിശ്വാസികളും സഹകരിക്കണമെന്നും ബിഷപ്പ് അഭ്യര്‍ഥിച്ചു. ഇതിനകം മതബോധന ക്ലാസുകളും കുടുംബ യോഗങ്ങളും നിര്‍ത്തിവക്കണമെന്ന് ബിഷപ്പ് ആവശ്യപെട്ടിരുന്നു.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്‍റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്‍മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്‍കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പക്ക് രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയയാണെന്ന പുതിയ വിവരം പുറത്ത് വിട്ട് വത്തിക്കാന്‍…
This website uses cookies.