അനിൽ ജോസഫ്
നെയ്യാറ്റിന്കര: നെയ്യാറ്റിന്കര ലത്തീന് രൂപതയില് വിദ്യാഭ്യാസ ദിനം ആഘോഷിച്ചു. വിദ്യാഭ്യാസ ദിനത്തില് നൂറുകണക്കിന് കുരുന്നുകള് ആദ്യാക്ഷരം കുറിച്ചു. നെയ്യാറ്റിന്കര കത്തീഡ്രല് ദേവാലയത്തില് നടന്ന വിദ്യാഭ്യാസ ദിനാഘോഷങ്ങള്ക്ക് ബിഷപ്പ് വിന്സെന്റ് സാമുവല് നേതൃത്വം നല്കി.
വിദ്യാഭ്യാസത്തിലൂടെ മാത്രമെ ജീവതത്തില് മാറ്റങ്ങള് ഉണ്ടാകാന് സാധിക്കൂ എന്ന് ബിഷപ്പ് പറഞ്ഞു. മൂല്ല്യാധിഷ്ടിത വിദ്യാഭ്യാസമാണ് ആധുനിക കാലത്തെ കുട്ടികള്ക്ക് നല്കേണ്ടതതെന്നും ബിഷപ്പ് കൂട്ടിച്ചേര്ത്തു.
പെന്തക്കോസ്താ ദിനത്തില് സംഘടിപ്പിച്ച വിദ്യാഭ്യാസ ദിനഘോഷത്തില് വിവിധ ദേവാലയങ്ങള് വ്യത്യസ്തതയോടെയാണ് പരിപാടികള് സംഘടിപ്പിച്ചത്. രൂപത വിദ്യാഭ്യാസ സമിതിയുടെ നേരിട്ടുളള മേല്നോട്ടത്തിലായിരുന്നു ഇത്തവണത്തെ പരിപാടികള്. ദിവ്യബലി ക്രമീകരണവും ഉള്പ്പെടെ നേരെത്തെ വിദ്യാഭ്യാസ ഡയറക്ടര് ഫാ.ജോണി കെ.ലോറന്സിന്റെ നേതൃത്വത്തില് തയ്യാറാക്കി ഇടവകകളില് എത്തിച്ചിരുന്നു.
വിവിധ പരീക്ഷകളിലും നെയ്യാറ്റിന്കര എഡ്യൂക്കേഷണന് ട്രസ്റ്റ് (നെറ്റ്) സംഘടിപ്പിച്ച പരീക്ഷകളിലും, നെറ്റിന്റെ നോളഡ്ജ് ക്ലബ് പരീക്ഷകളിലും വിജയിച്ചവരെ ആദരിക്കുകയും സമ്മാനങ്ങള് വിതരണം ചെയ്യുകയും ചെയ്യ്തു. രൂപതയുടെ വിദ്യാഭ്യാസ പ്രവര്ത്തനങ്ങളില് മുന്നേറ്റം ഉണ്ടാക്കാന് എല്ലാ ഇടവകകളും ഒരുമിച്ച് കൈകോര്ക്കണമെന്ന് വിദ്യാഭ്യാസ ഡയറക്ടര് ആവശ്യപ്പെട്ടു.
അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങളിലൂടെ നടപ്പിലാക്കുന്ന വിദ്യാഭ്യാസ പ്രവര്ത്തനങ്ങള്ക്ക് ഉര്ജ്ജം പകരണമെന്ന് രൂപതാ വികാരി ജനറല് മോണ്.ജി.ക്രിസ്തുദാസ് പറഞ്ഞു.
വിവിധ ഇടവകകളിലെ വിദ്യാഭ്യാസ ദിനാഘോഷ ചിത്രങ്ങള്
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില് സമാധാനം നല്കാനാണു ഞാന് വന്നിരിക്കുന്നതെന്നു നിങ്ങള് വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന് നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന് എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.