Categories: Diocese

നെയ്യാറ്റിന്‍കര രൂപതയിലെ മൂന്ന് വൈദീകര്‍ ജൂബിലി നിറവില്‍

28/12/1995-ല്‍ പാളയം സെന്റ് ജോസഫ് മെട്രോ പോളിറ്റന്‍ ചര്‍ച്ചില്‍ വച്ചാണ് വൈദീക പട്ടം സ്വീകരിച്ചത്...

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയിലെ 3 വൈദീകര്‍ പൗരോഹിത്യ സില്‍വര്‍ ജൂബലി നിറവില്‍. റവ.ഡോ.നിക്സണ്‍ രാജ്, ഫാ.വി.എല്‍.പോള്‍, ഫാ.ഡെന്നിസ് മണ്ണൂര്‍ എന്നിവരാണ് ജൂബിലി ആഘോഷിക്കുന്നത്. മൂവരും 28/12/1995-ല്‍ പാളയം സെന്റ് ജോസഫ് മെട്രോ പോളിറ്റന്‍ ചര്‍ച്ചില്‍ വച്ച് ആര്‍ച്ച് ബിഷപ്പ് എം.സൂസപാക്യത്തില്‍ നിന്നാണ് വൈദീക പട്ടം സ്വീകരിച്ചത്.

കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മിഷന്റെ രൂപതാ ഡയറക്ടറായ ഫാ.ഡെന്നിസ് മണ്ണൂര്‍ രൂപതയിലെ സാമൂഹിക സംഘനയായ നിഡ്സിലെ സജീവ പ്രവര്‍ത്തകനും കര്‍ഷകനുമാണ്. മണ്ണൂര്‍ സെന്റ് മേരീസ് ഇടവാകഗാമായ ഫാ.ഡെന്നിസ് മണ്ണൂര്‍ ജോണ്‍ ചെല്ലപ്പന്‍ – ത്രേസ്യ ദമ്പതികളുടെ 6 മക്കളില്‍ നാലാമനായി 14.11.1965-ൽ ജനിച്ചു. കൊളവുപാറ സെന്റ് ജോര്‍ജ്ജ് ഇടവക വികാരിയായി സേവനമനുഷ്ഠിക്കുന്നു.

ലൂര്‍ദ്ദ്പുരം ഇടവകാഗമായ ഫാ. വി.എല്‍.പോള്‍ ജി വിന്‍സെന്റ് – ആര്‍.ലൂയിസാള്‍ ദമ്പതികളുടെ മകനായി 16.02.1968-ൽ ജനിച്ചു. 28.12.1995-ല്‍ വൈദീകനായി അഭിഷിക്തനായ ഫാ. വി.എല്‍.പോള്‍ നാളിതുവരെ 8 ഓളം ഇടവകകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇപ്പോൾ പറണ്ടോട് സെന്റ് ജോസഫ് ദേവാലയത്തിലെ വികാരിയാണ്.

പാലുവളളി സെന്റ് മേരീസ് ഇടവകാംഗമായ ഫാ.നിക്‌സൺ രാജ് 1985-ല്‍ സെമിനാരിയില്‍ ചേര്‍ന്നു. ജെയിനസ് – സേവ്യര്‍ ദമ്പതികളുടെ മൂന്ന് മക്കളില്‍ രണ്ടാമനായി 05.09.1969 ലായിരുന്നു ജനനം. ഇപ്പോൾ നെടുവേലി വിശുദ്ധ ഗീവർഗ്ഗീസ് ഇടവക വികാരിയായി സേവനമനുഷ്ഠിച്ചു വരുന്ന ഫാ.നിക്സണ്‍രാജ് തിയോളജിയില്‍ ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.

മൂന്ന് വൈദീകരും സിൽവർ ജൂബിലി ദിനമായ 2020 ഡിസംബർ 28-ന് സേവനമനുഷ്ഠിക്കുന്ന അതാത് ഇടവകകളിൽ ഇടവക ജനത്തിന്റെയും, സഹ വൈദീകരുടെയും സാന്നിധ്യത്തിൽ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് നന്ദിയുടെ ദിവ്യബലിയർപ്പിച്ചിരുന്നു.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

vox_editor

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

6 days ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago