അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ ലീജിയന്‍ ഓഫ് മേരിയുടെ നേതൃത്വത്തില്‍ ദശലക്ഷം ജപമാല യജ്ഞത്തിന് തുടക്കമായി. കോവിഡ് കാലത്ത് ജപമാലയുടെ പ്രാധാന്യം വിശ്വാസികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായാണ് നെയ്യാറ്റിന്‍കര കമ്മീസിയത്തിന്റെ നേതൃത്വത്തില്‍ വ്യത്യസ്തമായ ഈ പ്രാർത്ഥനാ യത്നം സംഘടിപ്പിക്കുന്നത്.
വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയത്തില്‍ വച്ച് ആരംഭംകുറിച്ച നടന്ന ദശലക്ഷം ജപമാല യജ്ഞനം ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ ഉദ്ഘാടനം ചെയ്തു. രൂപത ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി.ജോസ്, നെയ്യാറ്റിന്‍കര റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.സെല്‍വരാജന്‍, ഫാ.ടോണി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
ഒക്ടോബര്‍ 31-വരെ തുടരുന്ന ജപമാല പ്രാര്‍ഥനയജ്ഞത്തിന് കോവിഡിന്റെ പശ്ചാത്തലത്തില്‍, വീടുകളിലായിരുന്നുകൊണ്ട് രൂപതയിലെ വിവിധ ഇടവകളിലെ ലീജിയന്‍ ഓഫ് മേരി അംഗങ്ങള്‍ നേതൃത്വം നല്‍കും. ഒക്ടോബര്‍ 31-ന് സാധാരണ നടന്ന് വരുന്ന ജപമാല റാലിയും ഇത്തവണ നടക്കാന്‍ സാധ്യത ഇല്ലാത്തതിനാല്‍ വെര്‍ച്ച്വല്‍ ജപമാല റാലിയായിരിക്കും നെയ്യാറ്റിന്‍കര കമ്മീസിയം സംഘടിപ്പിക്കുന്നത്. പ്രാര്‍ത്ഥനകള്‍ക്ക് കമ്മീസിയം പ്രസിഡന്‍റ് ഷാജി ബോസ്കോ നേതൃത്വം നല്‍കും.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.