അനിൽ ജോസഫ്
നെയ്യാറ്റിന്കര: നെയ്യാറ്റിന്കര രൂപതയില് യുവജന ദിനാഘോഷം നടന്നു. ഓലത്താന്നി തിരുഹൃദയ ദേവാലയത്തില് നടന്ന പരിപാടികള്ക്ക് ബിഷപ്പ് ഡോ.വിന്സെന്റ് സാമുവല് മുഖ്യ കാര്മ്മികത്വം വഹിച്ചു. യുവജനങ്ങള് വിദ്യാഭ്യാസത്തോടൊപ്പം സാമൂഹ്യ പ്രതിബന്ധതയും വളര്ത്തണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടു. പതാക ഉയര്ത്തിയാണ് ബിഷപ്പ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. തുടര്ന്ന്, ദിവ്യബലിയും ക്രമീകരിച്ചിരുന്നു.
രൂപത വികാരി ജനറല് മോണ്.ജി.ക്രിസ്തുദാസ്, രൂപത യുവജന കമ്മിഷന് ഡയറക്ടര് ഫാ.റോബിന് സി.പീറ്റര്, നെയ്യാറ്റിന്കര ഫൊറോന ഡയറക്ടര് ഫാ.കിരണ്രാജ്, കെ.സി.വൈ.എം. രൂപതാ സമിതി പ്രസിഡന്റ് ജോജി ടെന്നിസണ് തുടങ്ങിയവര് പ്രസംഗിച്ചു. കെ.സി.വൈ.എം.ന്റെ യുട്യൂബ് ചാനലിന്റെ ഉദ്ഘാടനം ബിഷപ്പ് നിര്വ്വഹിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില് ആഘോഷങ്ങള് ഒഴിവാക്കിയാണ് പരിപാടികള് നടന്നത്.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.