Categories: Diocese

നെയ്യാറ്റിന്‍കര രൂപതയിൽ യുവജന ദിനാഘോഷവും മാധ്യമ രഹിതമണിക്കൂര്‍ ഉദ്ഘാടനവും നടത്തി

നെയ്യാറ്റിന്‍കര രൂപതയിൽ യുവജന ദിനാഘോഷവും മാധ്യമ രഹിതമണിക്കൂര്‍ ഉദ്ഘാടനവും നടത്തി

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയിൽ യുവജനദിനാഘോഷം നടന്നു. രൂപതാതല യുവജന ദിനാഘോഷം നെല്ലിമൂട് ദിവ്യകാരുണ്യ ദേവാലയത്തില്‍ ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ ഉദ്ഘാടനം ചെയ്തു. യുവാക്കള്‍ സഭാ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സാമൂഹ്യ പ്രതിബന്ധതയുളള പ്രവര്‍ത്തനങ്ങളിലും സജീവമാകണമെന്ന ബിഷപ്പ് പറഞ്ഞു. ഡിജിറ്റല്‍ മാധ്യമങ്ങളില്‍ യുവാക്കള്‍ അടിമപ്പെടുകയും, മാധ്യമങ്ങള്‍ യുവജനതയെ നിയന്ത്രിക്കുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കപ്പെടണമെന്നും ബിഷപ്പ് ഉദ്ബോധിപ്പിച്ചു.

യുവജന ദിനത്തിന്‍റെ ഭാഗമായി രൂപതാ വിദ്യാഭ്യാസ ശുശ്രൂഷാ സമിതി വൈകിട്ട് 6 മുതല്‍ 9 വരെ കുടുംബങ്ങളില്‍ നടപ്പിലാക്കുന്ന മാധ്യമരഹിത മണിക്കൂര്‍ പരിപാടിക്കും ബിഷപ്പ് തുടക്കം കുറിച്ചു. തുടര്‍ന്ന്, കെ.സി ബി.സി.യുടെ നേതൃത്വത്തില്‍ യുവജന ദിനത്തിന്‍റെ ഭാഗമായി കേരള കത്തോലിക്കാ സഭയില്‍ സംഘടിപ്പിച്ച “പീസ് വാക്കി”ന്‍റെ നെയ്യാറ്റിന്‍കര രൂപതാതല പരിപാടിയുടെ ഫ്ളാഗ്ഓഫും ബിഷപ്പ് നിര്‍വ്വഹിച്ചു.

നെയ്യാറ്റിന്‍കര രൂപത യുവജന കമ്മിഷന്‍ ഡയറക്ടര്‍ ഫാ.ബിനു ടി., കെ.സി.വൈ.എം. (ലാറ്റിന്‍) രൂപതാ വൈസ് പ്രസിഡന്‍റ് സതീഷ് ഇടഞ്ഞി, കെ.സി.വൈ.എം. സംസ്ഥാന സെനറ്റ് മെമ്പര്‍ അരുണ്‍ തോമസ്, കെ.എല്‍.സി.എ. രൂപതാ ജനറല്‍ സെക്രട്ടറി സദാനന്ദന്‍, നെല്ലിമൂട് യൂണിറ്റ് പ്രസിഡന്‍റ് ദിനു, കൗണ്‍സില്‍ സെക്രട്ടറി വിജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

vox_editor

Recent Posts

Palm Sunday_2026_കുരിശിലേക്ക് ഒരു യാത്ര (മത്താ 26:14-27:66)

ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…

1 day ago

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

1 week ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

2 weeks ago

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 weeks ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

4 weeks ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

1 month ago