Categories: Diocese

നെയ്യാറ്റിൻകര രൂപതയുടെ LCYM പരിസ്ഥിതി ദിനാഘോഷവും യുവജന ബുള്ളറ്റിന്റെ ഉദ്‌ഘാടനവും നടത്തി

നെയ്യാറ്റിൻകര രൂപതയുടെ LCYM പരിസ്ഥിതി ദിനാഘോഷവും യുവജന ബുള്ളറ്റിന്റെ ഉദ്‌ഘാടനവും നടത്തി

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ ലാറ്റിൻ കാത്തോലിക് യൂത്ത് മൂവ്മെന്റ് (LCYM) പരിസ്ഥിതി ദിനാഘോഷവും യുവജന ബുള്ളറ്റിന്റെ ഉദ്‌ഘാടനവും യൂത്ത് സർവ്വേയുടെ രൂപതാതല ഉദ്ഘാടനവും നടത്തി.

അഭിവന്ദ്യ പിതാവ് വിൻസെന്റ് സാമുവേൽ ആണ് പരിസ്ഥിതി ദിനാഘോഷത്തിന്റെയും യുവജന ബുള്ളറ്റിന്റെയും യൂത്ത് സർവ്വേയുടെ രൂപതാതല ഉദ്ഘാടനവും നടത്തിയത്. ‘പരിസ്ഥിതി ദിനാഘോഷം കേവലം ആഘോഷത്തിൽ മാത്രം ഒതുക്കരുതെന്നും ഇത്‌ നമ്മൾ പ്രവർത്തികമാക്കിക്കൊണ്ട് പരിശുദ്ധ പിതാവ് പറയുന്നത് പോലെ പ്രകൃതിയെ സ്നേഹിക്കുന്നവരായി മാറണമെന്ന് ആഹ്വാനം ചെയ്തു’. വൃക്ഷതൈ നട്ടുകൊണ്ടായിരുന്നു ബിഷപ്പ് പരിസ്ഥിതി ദിനാഘോഷം ഉദ്‌ഘാടനം ചെയ്തത്.

ജൂൺ 5-ന് ആഘോഷിക്കപ്പെട്ട ലോക പരിസ്ഥിതി ദിനാഘോഷത്തോടുള്ള തങ്ങളുടെ കൈകോർക്കലാണ് ഈ പരിസ്ഥിതി ദിനാഘോഷത്തിലൂടെ ഞങ്ങൾ ലക്ഷ്യം വയ്ക്കുന്നതെന്ന് യുവജന പ്രതിനിധികൾ പറഞ്ഞു.

തുടർന്ന്, രൂപതയിൽ നിന്നും LCYM യുണിറ്റ്  എല്ലാമാസവും പുറത്തിറക്കുവാൻ പോകുന്ന ‘യുവജന ബുള്ളറ്റിന്റെ’ ഉദ്‌ഘാടനവും     യൂത്ത് സർവ്വേയുടെ രൂപതാതല ഉദ്ഘാടനവും അഭിവന്ദ്യ വിൻസെന്റ് സാമുവേൽ പിതാവ് നിർവ്വഹിച്ചു.

പ്രസ്തുത ഉദ്‌ഘാടനയോഗത്തിൽ നെയ്യാറ്റിൻകര യൂത്ത് മിനിസ്ട്രി ഡയറക്ടർ ഫാ. ബിനു ടി., LCYM  നെയ്യാറ്റിൻകര രൂപത പ്രസിഡന്റ്  അരുൺ തോമസ് അത്താഴമംഗലം തുടങ്ങിയവർ സംസാരിച്ചു.

ഫൊറോന പ്രസിഡന്റുമാരും യുവജന പ്രതിനിധികളും സുഹൃത്തുക്കൾക്കളുമടക്കം വലിയൊരു യുവജന കൂട്ടായ്‌മ പങ്കെടുത്തു.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

3 weeks ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

1 month ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 months ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

3 months ago