Categories: Diocese

നെയ്യാറ്റിന്‍കര രൂപതക്ക് ആറ് നവ വൈദികര്‍

കോവിഡ് കാലത്ത് ആഘോഷങ്ങളില്ലാതെയുളള വൈദികപട്ട സ്വീകരണം പുതിയ കാലത്തിലേക്കുളള സുവിശേഷ പ്രഘോഷണത്തിന്റെ ചവിട്ടുപടി...

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയില്‍ ആറ് ഡീക്കന്മാര്‍ ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവലിന്റെ കൈവയ്പ്പ് ശുശ്രൂഷാവഴി പൗരോഹിത്യത്തിലേക്ക് പ്രവേശിച്ചു. അരുവിക്കര സെന്റ് അഗസ്റ്റിന്‍ ദേവാലയ അംഗമായ ഡീക്കന്‍ വിപിന്‍രാജ്, ചന്ദ്രമംഗലം സെന്റ് സെബാസ്റ്റ്യന്‍ ഇടവകാഗമായ ഡീക്കന്‍ ജിനുറോസ്, സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഇടവകാഗമായ ഡീക്കന്‍ എ.അനീഷ്, പയറ്റുവിള ഹോളി റോസറി ദേവാലയ അംഗം ജിബിന്‍രാജ് ആര്‍.എന്‍., കുഴിച്ചാണി സെന്റ് ജോസഫ് ദേവാലയ അംഗങ്ങളായ ഡീക്കന്‍ സുജിന്‍ എസ്. ജോണ്‍സന്‍, വിജിന്‍ എസ്.ആഞ്ചലോസ് എന്നിവരാണ് പൗരോഹിത്യത്തിലേക്ക് പ്രവേശിച്ചത്.

കോവിഡ് പ്രോട്ടോകോളുകള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് പത്താങ്കല്ല് ബിഷപ്സ് ഹൗസിലാണ് ചടങ്ങുകള്‍ ക്രമീകരിച്ചിരുന്നത്. നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, രൂപതാ ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി.ജോസ്, ചാന്‍സിലര്‍ ഡോ.ജോസ് റാഫേല്‍, റീജിയന്‍ കോ-ഓർഡിനേറ്റര്‍മാരായ മോണ്‍.ഡി.സെല്‍വരാജന്‍, മോണ്‍.റൂഫസ് പയസലിന്‍, മോണ്‍.വിന്‍സെന്റ് കെ.പീറ്റര്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.

ഫാ.വിപിന്‍രാജും ഫാ.ജിനുറോസും തിയോളജി പഠനം പൂര്‍ത്തിയാക്കിയത് പൂനെ പേപ്പല്‍ സെമിനാരിയിലാണ്. ഫാ.അനീഷ്, ഫാ.ജിബിന്‍രാജ് ഫാ.സുജിന്‍ എന്നിവര്‍ ആലുവ കാര്‍മ്മല്‍ഗിരി സെമിനാരിയിലാണ് തിയോളജി പൂര്‍ത്തീകരിച്ചത്. ഫാ.വിജിന്‍ സെന്റ് ജോസഫ് ഇന്റെര്‍-ഡയോസിഷന്‍ സെമിനാരിയില്‍ തിയോളജി പൂര്‍ത്തീകരിച്ചു.

കോവിഡ് കാലത്ത് ആഘോഷങ്ങളില്ലാതെയുളള വൈദികപട്ട സ്വീകരണം പുതിയ കാലത്തിലേക്കുളള സുവിശേഷ പ്രഘോഷണത്തിന്റെ ചവിട്ടുപടിയാണെന്നും, വെല്ലുവിളികള്‍ നേരിട്ട് സുവിശേഷ പ്രഘോഷണം മുന്നോട്ട് കൊണ്ട് പോവുകയാണ് ലക്ഷ്യമെന്നും നവ വൈദികര്‍ കാത്തലിക് വോക്സിനോട് പറഞ്ഞു.

(നവ വൈദികര്‍ ജീവിതാനുഭവങ്ങള്‍ പങ്ക് വക്കുന്ന “കാന്‍ഡില്‍ ലൈറ്റ്” എന്ന പ്രോഗ്രാം കാത്തലിക് വോക്സ് യൂട്യൂബ് ചാനലിലൂടെ ഉടന്‍ പബ്ലിഷ് ചെയ്യും).

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

6 days ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

3 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 month ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 month ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago