Categories: Diocese

നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവലിന്റെ നാമഹേതുക തിരുനാള്‍ ആഘോഷിച്ചു

നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവലിന്റെ നാമഹേതുക തിരുനാള്‍ ആഘോഷിച്ചു

അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതാ ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവലിന്‍റെ നാമഹേതുക തിരുനാള്‍ ആഘോഷിച്ചു. ബിഷപ്സ് ഹൗസില്‍ വച്ച് നടന്ന പരിപാടിയില്‍ രൂപതയിലെ വിവിധ അല്‍മായ സംഘടനകളുടെ പ്രതി നിധികളും വൈദികര്‍ സന്യസ്തര്‍,  രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും പങ്കെടുത്തു.
കുടുംബങ്ങളെ സുവിശേഷ വല്‍ക്കരണത്തിലൂടെ ശക്തിപെടുത്തുന്നതിന് വലിയ പരിശ്രമം ഉണ്ടാവണമെന്നും, അല്‍മായരെ സഭയോട് കൂടുതല്‍ അടുപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സഭയില്‍ ഉണ്ടാവണമെന്നും പറഞ്ഞ ബിഷപ്പ്, വൈദികരും സന്യസ്ഥരും സഭാപ്രവര്‍ങ്ങളില്‍ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കണമെന്നും ഉദ്ബോധിപ്പിച്ചു.
സെന്‍റ് വിന്‍സെന്‍റ് ഡി പോളിന്‍റെ തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 27-നാണ് നാമഹേതുക തിരുനാള്‍ എങ്കിലും ഇന്നായിരുന്നു രൂപതാതലത്തിൽ പിതാവിനെ അനുമോദിക്കുന്നതിനായി ഒത്തുകൂടിയത്.
രാവിലെ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ഉച്ചക്ക് നടന്ന അനുമോദന സമ്മേളനത്തില്‍ രൂപതാ ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി ജോസ്, നെയ്യാറ്റിന്‍കര റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.ഡി.സെല്‍വരാജ്, ശശിതരൂര്‍ എം.പി., എം.വിന്‍സെന്‍റ് എം.എല്‍.എ., ജര്‍മ്മനിയില്‍ സേവനമനുഷ്ടിക്കുന്ന ഫാ.വിന്‍സെന്‍റ്, രൂപതാ ചാന്‍സിലര്‍ ഡോ.ജോസ് റാഫേല്‍, ക്ലര്‍ജി &റിലീജിയസ് ഡയറക്ടര്‍ ഡോ.ക്രിസ്തുദാസ് തോംസണ്‍, കെ.എല്‍.സി.എ. രൂപതാ പ്രസിഡന്‍റ് ഡി.രാജു., ഫാ.കെ.ജെ. വിന്‍സെന്‍റ് ഫാ.ബെന്‍ബോസ്, സിസ്റ്റര്‍ ദീപ തുടങ്ങിയവര്‍ പ്രസംഗിച്ചു.
vox_editor

Recent Posts

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 days ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 week ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

2 weeks ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

2 weeks ago

ചരിത്രം തിരുത്തി റവ.ഡോ.സ്റ്റീഫൻ ആലത്തറ; നാലാമതും ഡപ്യൂട്ടി സെക്രട്ടറി ജനറൽ

ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…

3 weeks ago

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

3 weeks ago