
സ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര : കേരളാ ലാറ്റിന്‍ കാത്തലിക് അസോസ്സിയേഷന്‍ (കെ എല്‍ സി എ) നെയ്യാറ്റിന്‍കര രൂപതാ സമിതിക്ക് പുതിയ സാരഥികള്‍.
രൂപത സമിതിയുടെ പുതിയ പ്രസിഡന്‍റായി കിളിയൂര്‍ ഇടവാകാഗം ആല്‍ഫ്രഡ് വില്‍സന്‍ തെരെഞ്ഞെടുക്കപെട്ടു. ജനറല്‍ സെക്രട്ടറിയായി തുമ്പോട്ടുകോണം ഇടവകാഗം വികാസ് കുമാറിനെയും ഖജാന്‍ജിയായി നെയ്യാറ്റിന്‍കര കത്തീഡ്രല്‍ ഇടവകാഗം രാജേന്ദ്രന്‍ ( എന്നിവരെ തെരെഞ്ഞെടുത്തു.
പൂര്‍ണ്ണമായും തെരെഞ്ഞെടുപ്പ് പ്രക്രിയയിലൂടെ നടന്ന പുതിയ സാരഥികളുടെ തെരെഞ്ഞെടുപ്പ് രൂപതയിലെ 4 സെന്‍ററുകളിലാണ് നടന്നത്. അല്‍മായ കമ്മിഷന്‍ ഡയറക്ടര്‍ ഫാ.എസ് എം അനില്‍കുമാര്‍ മുഖ്യ വരണാധികാരിയും തോമസ് കെ സ്റ്റീഫന്‍, ആറ്റുപുറം നേശന്‍ തുടങ്ങിയവര്‍ സഹ വരണാധികാരികളുമായിരുന്നു.
തെരെഞ്ഞെടുക്കപെട്ട മറ്റുളളവര്‍ വൈസ് പ്രസിഡന്‍റുമാരായി അനിത സി ടി (തിരുപ്പുറം) അഗസ്റ്റ്യന്‍ ജെ ( മാറനല്ലൂര്‍) ) എം എം അഗസ്റ്റ്യന്‍ (മലപ്പനംകോട്), സന്തോഷ് (മൈലം), സെക്രട്ടറിമാരായി അഡ്വ. മഞ്ചു (മണ്ണൂര്‍) ഡി.ജി ജയപ്രകാശ് ( വ്ളാത്താങ്കര), വിപിന്‍ രാജ് (മരിയാപുരം), സുനില്‍ രാജ് (കുറുപുഴ).
കോവിഡിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം നടക്കേണ്ട പുതിയ സമിതിയുടെ തെരെഞ്ഞെടുപ്പ് ഒരു കൊല്ലത്തിന് ശേഷം ഇന്നലെയാണ് നടന്നത്
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.