Categories: Kerala

നെയ്യാറ്റിന്‍കര ഇന്‍റഗ്രല്‍ ഡവലപ്മെന്‍റ് സൊസൈറ്റി യുടെനേതൃത്വത്തില്‍ “കേശദാനം സ്നേഹദാനം’

തൃശൂര്‍ അമല ഹോസ്പിറ്റലുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

സ്വന്തം ലേഖകന്‍

നെയ്യാറ്റിന്‍കര : ലോക ക്യാന്‍സര്‍ ദിനാചരണത്തോടനുബദ്ധിച്ച് നെയ്യാറ്റിന്‍കര ഇന്‍റഗ്രല്‍ ഡവലപ്മെന്‍റ് സൊസൈറ്റി(നിഡ്സ്) യുടെ നേതൃത്വത്തില്‍ കണ്ണറവിള നഴ്സറി ഹാളില്‍ “കേശദാനം സ്നേഹദാനം “പരിപാടി സംഘടിപ്പിച്ചു.

കണ്ണറവിള പരിശുദ്ധാത്മ ദേവാലയ സഹവികാരി ഫാ. ജസ്റ്റിന്‍ ഡൊമിനിക് ന്‍റെ )അദ്ധ്യക്ഷതയില്‍ സമ്മേളിച്ച യോഗം നിഡ്സ് ഡയറക്ടര്‍ ഫാ. രാഹുല്‍ ബി. ആന്‍റോ ഉത്ഘാടനം ചെയ്തു. മുന്‍ നെയ്യാറ്റിന്‍കര നഗരസഭ കൗണ്‍സിലര്‍ സുനിതയുടെ ഉള്‍പ്പെടെ പത്തോളംപേര്‍ കേശദാനം നടത്തി.

തൃശൂര്‍ അമല ഹോസ്പിറ്റലുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. 7 വര്‍ഷമായി തുടര്‍ പരിപാടിയായി നിഡ്സിന്‍്റെ നേതൃത്വത്തില്‍ കേശദാന പരിപാടി നടന്നുവരുകയാണെന്ന് നിഡ് ഡയറക്ടര്‍ ഫാ. രാഹുല്‍ ബി ആന്‍്റോ പറഞ്ഞു.

തുടര്‍ന്നും നെയ്യാറ്റിന്‍കര രൂപതയിലെ മേഖലാ അടിസ്ഥാനത്തിലല്‍ തുടര്‍ന്ന് കേശദാന പരിപാടി നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കമ്മീഷന്‍ സെക്രട്ടറിമാരായ ഫാ. ഡെന്നിസ് മണ്ണൂര്‍ ഫാ. ക്ലീറ്റസ്. അഗ്രികള്‍ച്ചര്‍ ആനിമേറ്റര്‍ അല്‍ഫോന്‍സ ആന്‍റില്‍സ,് നഴ്സറി കോ-ഓഡിനേറ്റര്‍ ലളിത സി. മേഖല ആനിമേറ്റര്‍ ബീന കുമാരി,യുണിറ്റ് സെക്രട്ടറി ബിജോയ്,സിസ്റ്റര്‍ ലിനു ജോസ,് പൈസപര്‍വീന്‍, നയന, പ്രഭവിക്ടര്‍ എന്നിവര്‍ പങ്കെടുത്തു.

vox_editor

Recent Posts

Palm Sunday_2026_കുരിശിലേക്ക് ഒരു യാത്ര (മത്താ 26:14-27:66)

ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…

5 hours ago

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

1 week ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

2 weeks ago

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 weeks ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

4 weeks ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

1 month ago