Categories: Diocese

നിഡ്‌സിന്റെ നേതൃത്വത്തില്‍ സ്വയം സഹായ സംഘങ്ങള്‍ വഴി കാര്‍ഷിക മേഖലക്ക്‌ 21 കോടി രൂപയുടെ വായ്‌പ വിതരണം ചെയ്തു

നിഡ്‌സിന്റെ നേതൃത്വത്തില്‍ സ്വയം സഹായ സംഘങ്ങള്‍ വഴി കാര്‍ഷിക മേഖലക്ക്‌ 21 കോടി രൂപയുടെ വായ്‌പ വിതരണം ചെയ്തു

സ്വന്തം ലേഖകന്‍

നെയ്യാറ്റിന്‍കര ; നെയ്യാറ്റിന്‍കര രൂപതയുടെ കീഴിലെ സാമൂഹ്യ സംഘടനയായ ഇന്റഗ്രല്‍ ഡവലപ്‌മെന്റ്‌ സൊസൈറ്റി (നിഡ്‌സ്‌) യുടെ നേതൃത്വത്തില്‍ കാര്‍ഷിക മേഖലക്ക്‌ ഉണര്‍വ്വ്‌ പകര്‍ന്ന്‌ കൊണ്ട്‌ 21 കോടി രൂപയുടെ വായ്‌പ്പകള്‍ വിതരണം ചെയ്തു. നെയ്യാറ്റിന്‍കര, നെടുമങ്ങാട്‌ , കാട്ടാക്കട താലൂക്കുകളില്‍ പ്രവര്‍ത്തിക്കുന്ന 3600 സ്വയം സഹായ സംഘങ്ങളില്‍ നിന്നും തെരെഞ്ഞെടുത്ത 1513 പേര്‍ക്കാണ്‌ വായ്‌പകള്‍ വിതരണം ചെയ്യ്‌തത്‌. ഗാര്‍ഹിക കൃഷിക്കും മട്ടുപ്പാവ്‌ കൃഷിക്കും നിരവധി അപേക്ഷകരാണ്‌ ഉണ്ടായിരുന്നത്‌. 4 ഘട്ടങ്ങളിലായാണ്‌ 21 കോടി രൂപ വിതരണം ചെയ്തത്. കൃഷിക്കും കൃഷിയിതര സംരഭങ്ങള്‍ക്കും നെയ്യാറ്റിന്‍കര രൂപതയും നിഡ്‌സും കുടുതല്‍ പ്രോത്‌സാഹനം നല്‍കുമെന്ന്‌ രൂപതാ വികാരി ജനറല്‍ മോണ്‍. ജി.ക്രിസ്‌തുദാസ്‌ പറഞ്ഞു. 5000രൂപ മുതല്‍ 40000 രൂപവരെയുളള വായ്‌പകളാണ്‌ വിതരണം ചെയ്തത് . കാത്തലിക്‌ സിറിയന്‍ ബാങ്കുമായി സഹകരിച്ചാണ്‌ വായ്‌പാ വിതരണം നടന്നത്‌. പരിപാടി കാത്തലിക്‌ സിറിയന്‍ബാങ്ക്‌ സോണല്‍ മാനേജര്‍ വര്‍ഗ്ഗീസ്‌ ഉദ്‌ഘാടനം ചെയ്തു. നിഡ്‌സ്‌ ഡയറക്‌ടര്‍ ഫാ. എസ്‌. എം. അനില്‍കുമാര്‍ മുഖ്യ സന്ദേശം നല്‍കി.

vox_editor

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

6 days ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

1 week ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago