അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ ഭദ്രാസന ദേവാലയമായ അമലോത്ഭവമാതാ കത്തീഡ്രല്‍ തിരുനാളിന് വെളളിയാഴ്ച തുടക്കമാവും, ഡിസംബര്‍ 9-ന് സമാപിക്കും.
വെളളിയാഴ്ച വൈകിട്ട് 5.45 – ന് ഇടവക വികാരി മോണ്‍.വി.പി. ജോസ് കൊടിയേറ്റു കര്‍മ്മം നിര്‍വ്വഹിക്കും. തുടര്‍ന്ന് രൂപതാ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ സമൂഹ ദിവ്യബലി നടക്കും. വചന സന്ദേശം കെ.ആര്‍.എല്‍.സി.സി. പ്ലാനിംഗ് ബോര്‍ഡ് കോ- ഓർഡിനേറ്റര്‍ മോണ്‍.ജെയിംസ് കുലാസ് നല്‍കും.
ഡിസംബര്‍ 1 മുതല്‍ 5 വരെ നടക്കുന്ന വചനാനുഭവ കണ്‍വെന്‍ഷന് കപ്പൂച്ച്യന്‍ മിഷന്‍ ധ്യാനകേന്ദ്രം നേതൃത്വം നല്‍കും.
ഡിസംബര്‍ 2-ന് തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാന്‍ ഡോ.ആര്‍. ക്രിസ്തുദാസിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിയിൽ ഫാ.ജോണി കെ. ലോറന്‍സ് വചന സന്ദേശം പങ്കുവയ്ക്കും.
തിരുനാള്‍ ദിനങ്ങളില്‍ മോണ്‍.റൂഫസ് പയസലീന്‍, മോണ്‍.സെല്‍വരാജന്‍,മോണ്‍.വിന്‍സെന്‍റ് കെ. പീറ്റര്‍, ഫാ.എസ്.എം.അനില്‍കുമാര്‍, ഡോ.ഗ്ലാഡിന്‍ അലക്സ്, ഡോ.ജോസ് റാഫേല്‍, ഫാ.കിരണ്‍ രാജ്, ഫാ.സാബു വര്‍ഗ്ഗീസ്, ഫാ.ബിനു.ടി, ഡോ.ക്രിസ്തുദാസ് തോംസണ്‍, ഫാ.ജോസഫ് അനില്‍, ഫാ.റോബര്‍ട്ട് വിന്‍സെന്‍റ്, ഫാ.രാഹുല്‍ ബി. ആന്‍റോ തുടങ്ങിയവര്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഡിസംബര്‍ 8 – ന് ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണം നടക്കും.
9-ന് രാവിലെ 9.30-ന് ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവലിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി. തിരുനാള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇടവക വികാരിയും രൂപത ശുശ്രൂഷ കോ- ഓർ-ഡിനേറ്ററുമായ മോണ്‍.വി.പി ജോസ് അറിയിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.