നെയ്യാറ്റിന്കര ; നെയ്യാറ്റിന്കരയിലെ ക്രിസ്തീയ സഭകളുടെ കൂട്ടായ്മയായ നെയ്യാറ്റിന്കര ക്രിസ്ത്യന് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില് ക്രിസ്മസ് നാളില് ഐക്യ ക്രിസ്മസ് സമ്മേളനവം ഘോഷയാത്രയും സംഘടിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് നെയ്യാറ്റിന്കര ബസ്റ്റാന്ഡ് ജംഗ്ഷനില് നിന്നാരംഭിച്ച വര്ണ്ണാഭമായ ഘോഷയാത്രയോടെയാണ് പരിപാടിക്ക് തുടക്കമായത്. തുടര്ന്ന് ബോയ്സ് ഹൈസ്കൂളില് നടന്ന ക്രിസ്മസ് സമ്മേളനം നെയ്യാറ്റിന്കര ലത്തീന് രൂപതാ ബിഷപ് ഡോ.വിന്സെന്റ് സാമുവല് ഉദ്ഘാടനം ചെയ്യ്തു.
ക്രിസ്ത്യന് ഫെല്ലോഷിപ് പ്രസിഡന്റ് റവ.ആര് ടി ഷിബു അധ്യക്ഷത വഹിച്ച പരിപാടിയില് മലങ്കര കത്തോലിക്കാ സഭയുടെ പാറശാല രൂപതാ ബിഷപ് ഡോ.തോമസ് മാര് യൗസേബിയൂസ് ക്രിസ്മസ് സന്ദേശം നല്കി.കെ.ആന്സലന് എംഎല്എ ,നഗരസഭാ അധ്യക്ഷ ഡബ്ല്യൂ ആര് ഹീബ, വികാരി ജനറല് മോണ്.ജി.ക്രിസ്തുദാസ് , മോണ്.വി.പി ജോസ്, ജനറല് കണ്വീനര് ജോസ് ഫ്രാങ്ക്ളിന് , കെ.രവീന്ദ്രന് , റവ.മാത്യൂസ് എബ്രഹാം , ഫാ.ഹോര്മിസ് പുത്തന്വീട്ടില് , റവ.പവിത്ര സിംഗ്, കൗണ്സിലര് എല് ഉഷകുമാരി, റവ.വൈ.അരുള്ദാസ്,റവ.സോണി, പി.ക്രിസ്തുദാസ് തുടങ്ങിയവര് പ്രസംഗിച്ചു
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.