അനില് ജോസഫ്
നെയ്യാറ്റിന്കര: പരിശുദ്ധപിതാവ് ഫ്രാന്സിസ് പാപ്പാ ആഹ്വാനം ചെയ്ത ആഗോള കത്തോലിക്കാ സഭാ സിനഡിന്റെ ഭാഗമായി കഴിഞ്ഞവര്ഷം ഒക്ടോബറില് ആരംഭംകുറിച്ച നെയ്യാറ്റിന്കര രൂപതാ സിനഡിന് വാഴിച്ചല് ഇമ്മാനുവല് കേളേജില് സമാപനം. രൂപതയിലെ ഓരോ കുടുംബങ്ങളില് നിന്നും ആരംഭിച്ച് ബി.സി.സി.കളിലേക്കും തുടര്ന്ന് ഇടവകാ തലത്തിലുമായി മൂന്ന് ഘട്ടങ്ങളിലായി നടത്തപ്പെട്ട സിനഡല് പ്രക്രിയക്കാണ് രൂപതാ തലത്തിലുളള ആശയ സമന്വയത്തിലൂടെ സമാപനമായത്.
കത്തോലിക്കാ സഭയിലെ എല്ലാവരുടെയും സ്വരം ശ്രവിക്കപ്പെടണം എന്ന ലക്ഷ്യത്തോടെ ഫ്രാന്സിസ് പാപ്പ ആരംഭം ക്കുറിച്ച സിനഡിനോട് ചേര്ന്ന് നില്ക്കുന്നതായി നെയ്യാറ്റിൻകര രൂപതാ സിനഡും. ഇന്ന് രാവിലെ രൂപതാ ബിഷപ്പ് ഡോ വിന്സെന്റ് സാമുവല് മുഖ്യ കാര്മ്മികത്വം വഹിച്ച പൊന്തിഫിക്കല് ദിവ്യബലിയോടെയാണ് രൂപതാ സിനഡിന് തുടക്കം കുറിച്ചത്. വികാരി ജനറല് മോണ്.ജി ക്രിസ്താദാസ, കെആര്എല്സിസി ജനറല് സെക്രട്ടറി ഫാ.തോമസ് തറയില്, രൂപതാ ശുശ്രൂഷ കോ ഓർഡിനേറ്റര് മോണ്.വിപി ജോസ്, നെയ്യാറ്റിന്കര റീജിയന് കോഓർഡിനേറ്റര് മോണ്.സെല്വരാജന്, നെടുമങ്ങാട് റീജിയന് കോ ഓർഡിനേറ്റര് മോണ്.റൂഫസ്പയസലിന്, രൂപതാ ചാന്സിലര് ഡോ.ജോസ് റാഫേല് തുടങ്ങിയവര് സഹകാര്മ്മികരായി.
കുടുബസിനഡ് മുതല് ഇടവകാ സിനഡുവരെ വിവിധ ദേവാലയങ്ങില് നിന്ന് ലഭിച്ച ആശയങ്ങള് നേശന് ആറ്റുപുറം അവതരിപ്പിച്ചു. തുടര്ന്ന് ഗ്രൂപ്പുകളായി നടന്ന ചര്ച്ചയ്ക്ക് മോണ്.വിന്സെന്റ് കെ പീറ്റര് മോഡറേറ്ററായി.
നെയ്യാറ്റിന്കര രൂപതാ സിനഡില് പാറശ്ശാല മുതല് പൊൻമുടി വരെയുള്ള ദേവാലയങ്ങളില് നിന്ന് ആയിരത്തിലധികം പ്രതിനിധികള് പങ്കെടുത്തു.
രൂപതാ സിനഡില് നിന്ന് രൂപംകൊള്ളുന്ന ക്രോഡീകരിച്ച ആശയ സമന്വയ രേഖ കെ.ആര്.എല്.സി.സി.യ്ക്ക് കൈമാറുകയും, അവിടെനിന്ന് ഇന്ത്യന് സിനഡിലേയ്ക്കും, ഭൂഖണ്ഡ സിനഡിലേയ്ക്കും അവിടെനിന്ന് ഒക്ടോബര് മാസത്തില് വത്തിക്കാനില് നടക്കുവാന് പോകുന്ന ആഗോള സഭാ സിനഡിന് കൈമാറുകയും ചെയ്യും.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.