മിക്കാ 2:1-5
മത്താ 12:14-21
“നീതിയെ വിജയത്തിലെത്തിക്കുന്നതുവരെ അവന്‍ ചതഞ്ഞ ഞാങ്ങണ ഒടിക്കുകയില്ല; പുകഞ്ഞ തിരി കെടുത്തുകയില്ല.”
നീതിക്കുവേണ്ടി അവസാനശ്വാസം വരെ നിലനിൽക്കണമെന്ന് പഠിപ്പിക്കുകയാണ്. ക്രിസ്തുനാഥൻ. അവശരോട് അനീതി പ്രവർത്തിച്ച് അവശതയിലേക്കു തള്ളിവിടരുത്. സമ്പത്തോ ശക്തിയോ കാട്ടി അനീതിയിലൂടെ സഹോദരന്റെ ജീവിതം നശിപ്പിക്കാതെ നീതി കാട്ടി അവന് തണലായി മാറേണ്ടതുണ്ട്.
സ്നേഹമുള്ളവരെ, സാമൂഹ്യ നീതിയും, ദൈവീക നീതിയും, മാനുഷിക നീതിയും ഇടകലർന്ന ജീവിതമാണ് നാം നയിക്കേണ്ടത്. മനുഷ്യത്വം കൈവിടാതെ നീതിക്കുവേണ്ടി പോരാടുമ്പോൾ നമുക്ക് വിജയം കണ്ടെത്താൻ കഴിയും. സഹോദരന്റെ ബലഹീനത മുതലെടുത്തുകൊണ്ട് അവനെ നശിപ്പിക്കുക എന്ന തോന്നൽ നമ്മുടെ ഉള്ളിലെ നീതിയെ കെടുത്തും. മാനുഷിക നീതി നശിപ്പിച്ചാൽ ദൈവീക നീതി തിരിച്ചറിയാനോ സാമൂഹിക നീതിയിൽ ജീവിക്കാനോ കഴിയുകയില്ല.
സത്യത്തിനും, നീതിക്കും വേണ്ടി ജീവിക്കുമ്പോൾ മാത്രമേ ദൈവം ദാനമായി നൽകിയ നമ്മുടെ ജീവിതത്തിന് അർത്ഥമുണ്ടാകുകയുള്ളു. നീതിക്കുവേണ്ടി ജീവിക്കുക. നീതിക്കുവേണ്ടി പോരാടുക. നീതിക്കുവേണ്ടി നീ ‘തീ’യാകുക. നമ്മിലെ ശക്തികൊണ്ടോ, സമ്പത്തുകൊണ്ടോ നീതിയെ നശിപ്പിക്കാതെ നീതിക്കുവേണ്ടി പോരാടാനായി ശ്രമിക്കാം.
സ്നേഹനാഥ, സഹോദരന്റെ ആവശ്യം മനസ്സിലാക്കി ദൈവീക നീതിയാലും മാനുഷികനീതിയാലും, സാമൂഹികനീതിയാലും ജീവിക്കാനുള്ള അനുഗ്രഹം നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.