നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ സാമൂഹ്യ സംഘടനയായ നിഡ്‌സിന്റെ (ഇന്റെഗ്രല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി) 22 ാംമത് വാർഷികം “ജ്വലനം 2018”- ന് തുടക്കമായി. നെയ്യാറ്റിൻകര ബിഷപ് ഡോ. വിൻസെന്റ് സാമുവൽ വ്‌ളാങ്ങാമുറി ലോഗോസ് പാസ്റ്ററൽ സെന്റെറിൽ പരിപാടി ഉദ്‌ഘാടനം ചെയ്യ്‌തു.
സാധാരണക്കാരന്റെ ജീവിതത്തെ സഹായിക്കുന്ന സാമൂഹ്യാധിഷ്‌ടിത പരിപാടികൾ നാട്ടിൽ നടപ്പിലാക്കണമെന്ന് ബിഷപ് ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. അപരനെ കൂടെ കൈപിടിക്കുന്ന സാഹോദര്യം സമൂഹത്തിലും കുടുംബങ്ങളിലും പരിശീലിക്കണമെന്ന് ബിഷപ് കൂട്ടിച്ചേർത്തു. രൂപതാ വികാരിജനറൽ മോൺ. ജി. ക്രിസ്‌തുദാസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ നിഡ്‌സ് ഡയറക്‌ടർ ഫാ. എസ്.എം. അനിൽകുമാർ, അസിസ്റ്റന്റ് ഡയറക്‌ടർ ഫാ. രാഹുൽ ബി. ആന്റോ, ലിനു ജേക്കബ്, ശാലിനി, പ്രമോദ് തുടങ്ങിയവർ പ്രസംഗിച്ചു.
വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പും വിപണന മേളയും കാട്ടാക്കട റീജിയൻ കോ ഓർഡിനേറ്റർ മോൺ. വിൻസെന്റ് കെ. പീറ്റർ ഉദ്‌ഘാടനം ചെയ്യ്‌തു.
ഇന്ന് ഉച്ചക്ക് നടക്കുന്ന സമാപന പൊതു സമ്മേളനം ശശി തരൂർ എം.പി. ഉദ്‌ഘാടനം ചെയ്യും. ബിഷപ് ഡോ. വിൻസെന്റ് സാമുവൽ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ എം.എൽ.എ. മാരായ കെ. ആൻസലൻ, എം. വിൻസെന്റ്, ചെയർപേഴ്‌സൺ ഡബ്ല്യൂ. ആർ. ഹീബ, ബ്ലോക്ക് പ്രസിഡന്റ് സലൂജ, സി.എസ്.ബി. നെയ്യാറ്റിന്‍കര ബ്രാഞ്ച് മാനേജർ ജേക്കബ് തോമസ്, കൗൺസിലർ ഗ്രാമം പ്രവീൺ, ഫാ. ഷാജ് കുമാർ, കെ.എൽ.സി.എ. പ്രസിഡന്റ് ഡി. രാജു, എൻ. ദേവദാസ് തുടങ്ങിയവർ പ്രസംഗിക്കും.
യോഗത്തിൽ പത്‌മശ്രീ ജേതാവ് കെ. ലക്ഷ്‌മികുട്ടി അമ്മയെ ആദരിക്കും.
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ പുൽക്കൂട്ടിൽ നിന്നും 30 വർഷത്തെ ദൂരം അടയാളപ്പെടുത്തുന്ന ഒരു ആഘോഷം. പുൽത്തൊട്ടിയിലെ ശിശു ജ്ഞാനത്തിലും പ്രായത്തിലും…
വത്തിക്കാന്‍ സിറ്റി : ചരിത്രത്തിലാദ്യം വത്തിക്കാനില് വനിതാ പ്രീഫെക്ടായി സിസ്റ്റര് സിമോണ ബ്രാംബില്ലയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ഡിക്കാസ്ട്രി…
സ്വന്തം ലേഖകന്‍ റോം :ക്രിസ്തുവിന്റെ ജനനത്തിന്റെ രണ്ടായിരത്തിയിരുപത്തിയഞ്ചു വര്ഷങ്ങള് ആഘോഷിക്കുന്ന ജൂബിലി വേളയില്, ലോകത്തിലെ ദേവാലയങ്ങളുടെയെല്ലാം മാതൃദേവാലയമായ റോമിലെ വിശുദ്ധ…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആഗോള കത്തോലിക്കാ തിരുസഭയുടെ തലവൻ ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ ജൂബിലി വർഷത്തിന് ആലപ്പുഴ…
തിരുകുടുംബത്തിന്റെ തിരുനാൾ ഓരോ യഹൂദനും വർഷത്തിൽ മൂന്നു പ്രാവശ്യമെങ്കിലും (പെസഹാ, പെന്തക്കോസ്താ, സുക്കോത്ത് എന്നീ തിരുനാൾ ദിനങ്ങളിൽ) വിശുദ്ധ നഗരം…
This website uses cookies.