
ശശികുമാർ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റി (NIDS) യുടെ നേതൃത്വത്തിൽ ലോകപരിസ്ഥിതി ദിനാഘോഷം 05-06 2020 ന് നെയ്യാറ്റിൻകര ബിഷപ്പ്സ് ഹൗസിൽ നിഡ്സ് ഡയറക്ടർ ഫാ.രാഹുൽ ബി.ആന്റോയുടെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ചു. നിഡ്സ് ഈ വർഷം കാർഷിക മേഖലയെ സംബന്ധിക്കുന്ന പ്രവർത്തത്തനങ്ങൾക്കായി എടുത്തിരിക്കുന്ന ആപ്‍തവാക്യം “ജൈവ വൈവിധ്യത” എന്നാണെന്ന് നിഡ്സ് ഡയറക്ടർ പറഞ്ഞു.
നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് ഉത്ഘാടന കർമ്മം നിർവ്വഹിച്ച പരിപാടിയിൽ രൂപതാ ശുശ്രൂഷാ കോ-ഓർഡിനേറ്റർ മോൺ.വി.പി.ജോസ് അനുഗ്രഹ പ്രഭാക്ഷണം നടത്തി. തുടർന്ന്, മോൺ.ജി.ക്രിസ്തുദാസ് ബിഷപ്പ്സ് ഹൗസിൽ വൃക്ഷതൈ നട്ടുകൊണ്ട് രൂപതയുടെ വിവിധ യൂണിറ്റുകളിൽ നടക്കുന്ന ലോകപരിസ്ഥിതി ദിനാഘോഷവും ഉത്ഘാടനം ചെയ്തു. കമ്മീഷൻ സെക്രട്ടറി ഫാ.ഡെന്നിസ്മണ്ണൂർ, ആനിമേറ്റേഴ്‌സ്, നിഡ്സ് ഓഫീസ് സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
രൂപതയിലെ 11 മേഖലകളിലെയും NIDS യൂണിറ്റുകളിൽ വൃക്ഷതൈ വിതരണം സംഘടിപ്പിച്ചു. കൂടാതെ, ലോകപരിസ്ഥിതി ദിനത്തിൽ നിഡ്സ് കേന്ദ്ര ഓഫീസിന്റെ ഔദ്യോഗിക youtube ചാനലിന്റെ ഉത്ഘാടന കർമ്മം മോൺ.ജി.ക്രിസ്തുദാസ് നിർവ്വഹിച്ചു.
https://www.youtube.com/channel/UC9fT6DUb2PrK7f1Nr6jc3FA
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.