Categories: World

നിക്കരാഗ്വയിൽ മെത്രാന്‍മാര്‍ക്കും പുരോഹിതര്‍ക്കും നേരെ ആക്രമണം

നിക്കരാഗ്വയിൽ മെത്രാന്‍മാര്‍ക്കും പുരോഹിതര്‍ക്കും നേരെ ആക്രമണം

സ്വന്തം ലേഖകൻ

ഹോണ്ടുറാസ്: നിക്കരാഗ്വയില്‍ നീതിയ്ക്കായി സ്വരമുയര്‍ത്തിയ കത്തോലിക്കാ മെത്രാന്‍മാര്‍ക്കും, പുരോഹിതര്‍ക്കും നേരെ ആയുധധാരികളായ സര്‍ക്കാര്‍ അനുകൂലികളുടെ ആക്രമണം. ജൂലൈ 9 തിങ്കളാഴ്ചയാണ് സംഭവം. സഹായ മെത്രാനായ സില്‍വിയോ ജോസ് ബയേസിന് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു.

ഡിരിയാമ്പായിലെ സാന്‍ സെബാസ്റ്റ്യന്‍ ബസലിക്കയില്‍ അതിക്രമിച്ചു കടക്കുവാന്‍ ശ്രമിച്ച ജനക്കൂട്ടത്തെ തടയുവാന്‍ ശ്രമിക്കുന്നതിനിടയില്‍ തനിക്ക് മുറിവേറ്റെന്നും അക്രമികള്‍ അപ്പസ്തോലിക ചിഹ്നങ്ങള്‍ നശിപ്പിച്ചെന്നും താനും ബസലിക്കയുടെ ഉള്ളിലുള്ളവരും സുരക്ഷിതരാണെന്നുമാണ് ബയേസ് മെത്രാന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ദൈവത്തിന് നന്ദിയെന്നും അദ്ദേഹം കുറിച്ചു.

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നിലനിൽക്കുന്ന സാഹചര്യത്തിൽ ചര്‍ച്ചകളിലൂടെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുവാൻ ശ്രമിച്ചതിന്റെ പേരിലാണ് ആക്രമണം അരങ്ങേറിയത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമൂഹ്യ സുരക്ഷാ പദ്ധതിയോടുള്ള ജനങ്ങളുടെ എതിര്‍പ്പാണ് നിക്കരാഗ്വയില്‍ പ്രക്ഷോഭമായി മാറിയിരിക്കുന്നത്.

മനാഗ്വായിലെ കര്‍ദ്ദിനാളായ ലിയോപോള്‍ഡ് ബ്രെനെസിനും, വത്തിക്കാന്‍ പ്രതിനിധി വാള്‍ഡെമാര്‍ സ്റ്റാന്‍സ്ലോ സോമ്മര്‍ടാഗ് മെത്രാപ്പോലീത്തയ്ക്കും പരിക്കേറ്റുവെന്നാണ് പ്രാഥമിക വിവരം.

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ സഭ സംരക്ഷിക്കുന്നുവെന്നാണ് സര്‍ക്കാര്‍ അനുകൂലികളുടെ ആരോപണം. പോലീസിനേയും അര്‍ദ്ധസൈനികരേയും ഉപയോഗിച്ച് സര്‍ക്കാര്‍ പ്രക്ഷോഭം അടിച്ചമര്‍ത്തുവാന്‍ ശ്രമിച്ചതിന്റെ ഫലമായി ഇതിനോടകം നിരവധിപേർ കൊല്ലപ്പെട്ടു കഴിഞ്ഞു.

vox_editor

Recent Posts

28th Sunday_2025_സൗഖ്യം മാത്രമല്ല… (ലൂക്കാ 17:11-19)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…

1 week ago

കടുകുമണിയോളം വിശ്വാസം (ലൂക്കാ 17:5-10)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…

2 weeks ago

ക്രൈസ്തവരെ അവഹേളിക്കുന്ന സമീപനം നിർത്തുക; ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകം

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…

3 weeks ago

പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…

3 weeks ago

ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ഐ.സി.പി.എ. അധ്യക്ഷത പദവി ഒഴിഞ്ഞു

ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…

3 weeks ago

മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ ചെറുപുഷ്പം മാസികയെ ആദരിച്ചു

ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…

3 weeks ago