സ്വന്തം ലേഖകൻ
നിക്കരാഗ്വ: നിക്കരാഗ്വയിൽ പൊതുസ്ഥലത്ത് പതിറ്റാണ്ടുകളായി നിലവിലുണ്ടായിരുന്ന മാതാവിന്റെ തിരുസ്വരൂപം ഈ മാസം ഏഴാം തിയതി പാതിരാത്രിയിൽ തകർക്കപ്പെട്ടു. രാജ്യത്തിന്റെ പ്രസിഡന്റ് ഡാനിയൽ ഒർട്ടെഗയുടെ പാർട്ടിയായ
ജുവെന്റഡ് സാൻഡിനിസ്റ്റ് പ്രവർത്തകരാണ് മാതാവിന്റെ തിരുസ്വരൂപം തകർത്തതിന് പിന്നിൽ.
പ്രസിഡന്റ് ഡാനിയൽ ഒർട്ടെഗയുടെ ഏകാധിപത്യ നയങ്ങൾക്ക് എതിരെ കുറെ നാളായി പ്രതിക്ഷേധം നിലനിൽക്കുണ്ട്. സർക്കാരിന്റെ ഏകാധിപത്യ പ്രവണതയ്ക്ക് എതിരെ ജനങ്ങൾ സംഘടിക്കുകയും ഡാനിയൽ ഒർട്ടെഗയെ സ്ഥാനഭ്രഷ്ടനാക്കുവാൻ ശ്രമം നടക്കുകയും ചെയ്യുന്നുണ്ട്.
നിക്കരാഗ്വയിലെ ജനസംഖ്യയിൽ ഭൂരിപക്ഷവും കത്തോലിക്കാ വിശ്വാസികളാണ്. അതുകൊണ്ട്തന്നെ അവരെ ഒരുപാഠം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പലരീതിയിലുള്ള പ്രകോപനമാർഗങ്ങളും സർക്കാരിന്റെ ഭാഗത്തുനിന്നും നടക്കുന്നുണ്ട്. അതിന്റെ ഒടുവിലത്തെ സംഭവമാണ് മാതാവിന്റെ രൂപം തകർക്കൽ.
എങ്കിലും, എട്ടാം തിയതി തന്നെ കത്തോലിക്കാ വിശ്വാസികൾ തകർക്കപ്പെട്ട മാതാവിന്റെ രൂപത്തിന്റെ സ്ഥാനത്ത് പുതിയ തിരുസ്വരൂപം സ്ഥാപിച്ചു. മാതാവിന്റെ വണക്കമാസം ആയതുകൊണ്ട് തന്നെ കത്തോലിക്കാ വിശ്വാസികളെ പ്രകോപിക്കുക എന്ന ഉദ്ദേശമായിരുന്നു മാതാവിന്റെ രൂപം തകർക്കലിന് പിന്നിൽ.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.