സ്വന്തം ലേഖകൻ
ബാലരാമപുരം: നവോഥാനം മാനുഷിക മൂല്യങ്ങൾക്കും സാമൂഹിക ഉന്നതിയ്ക്കും വഴികാട്ടുമ്പോൾ, ഇവിടെ ഒരുകൂട്ടം മനുഷ്യർ ജാതിയെ ആയുധമാക്കി മനുഷ്യ മനസുകളിൽ അതിർ വരമ്പുകൾ തീർക്കുന്നു. ബാലരാമപുരം സെന്റ് സെബാസ്ത്യൻ ഇടവകയിലെ ഒരുകൂട്ടം വ്യക്തികളുടെ നേതൃത്വത്തിൽ സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെടുന്നത് ഇങ്ങനെ: “നാളെ ഞായർ രാവിലെ 10 മണിക്ക് lcmss യോഗം പള്ളിയങ്കണത്തിൽ മുക്കുവർ മാത്രം സന്തോഷത്തോടെ കടന്നു വരിക”. വിവിധ ചുറ്റുപാടുകളിൽ ജീവിക്കുന്ന മനുഷ്യർ ഒന്നിച്ച് വന്ന് വർഷങ്ങളായി വിശുദ്ധ കുർബാനയിൽ പങ്കുകൊണ്ടിരുന്ന ഒരു ദേവാലയത്തിലാണ് ഒരു കൂട്ടം തല്പരകക്ഷികളുടെ ഭീക്ഷണി നിറഞ്ഞ ആഹ്വാനം. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും മൺമറഞ്ഞുപോയ കാര്യം ഇവർ എന്നാണ് തിരിച്ചറിയുക?
നെയ്യാറ്റിൻകര രൂപതയിലെ 247 ഇടവകകളിൽ ഒന്നുമാത്രമായ ബാലരാമപുരം ഇടവക തിരുസഭയുടെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി, സാമൂഹ്യ വിരുദ്ധരെപ്പോലെ പ്രവർത്തിക്കുന്നത് കാരണം കുറച്ചു നാളുകളായി ഈ ഇടവകയിലെ ഭൂരിഭാഗം വരുന്ന വിശ്വാസി സമൂഹം, തങ്ങൾക്ക് കൂദാശകൾ കൃത്യതയോടെ തങ്ങളുടെ തന്നെ ഇടവക പള്ളിയിൽ ലഭ്യമാകാത്തതിൽ വിഷമസന്ധിയിലാണ്. തിരുസഭ പറയുന്ന രീതിയിൽ ഇടവക പ്രവർത്തനങ്ങൾ നിർവഹിക്കാൻ ഇടവക കമ്മിറ്റി മനസുകാണിക്കാത്തതിനാലും, വൈദീകരെ കയ്യേറ്റം ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ കടന്നതോടെയും, നെയ്യാറ്റിൻകര രൂപത വൈദീകനെ പിൻവലിക്കുകയായിരുന്നു.
തുടർന്ന്, പലതവണ തിരുവനന്തപുരം അതിരൂപതയുമായി ചേർന്ന് അനുരഞ്ജന ശ്രമങ്ങൾ രൂപത നടത്തിയെങ്കിലും അവയൊന്നും അംഗീകരിക്കുവാൻ ഇടവക (ഊരു) കമ്മിറ്റിയിലെ തല്പര കക്ഷികൾ തയ്യാറായിരുന്നില്ല. അതേസമയം, പല ഓൺലൈനിൽ പത്രങ്ങളിലൂടെയും, മറ്റ് സോഷ്യൽ മീഡിയായിലൂടെയും വ്യാജവാർത്തകൾ നൽകിയും, സാധാരണ വിശ്വാസികളെ കാര്യങ്ങൾ തെറ്റായി ബോധ്യപ്പെടുത്തിയും, രൂപതയുടെ മേൽ കുറ്റം ആരോപിക്കാനുള്ള വിഫലശ്രമത്തിലായിരുന്നു.
എന്നാൽ ഇപ്പോൾ, അവർ തങ്ങളുടെ തുറുപ്പുചീട്ട് എന്ന പോലെ “ജാതിക്കളി” പ്രത്യക്ഷമായി പറയുവാൻ തുടങ്ങുന്നു. പള്ളിത്തറയിൽ താമസിക്കുന്ന 300 -ഓളം കുടുംബങ്ങളെ ജാതിയുടെ പേരുപറഞ്ഞ് വിഷമസന്ധിയിലാക്കികൊണ്ട്, അവരെ മനുഷ്യ കവചം പോലെ ഉപയോഗിക്കുവാനുള്ള അപകടകരമായ രീതിയിലേക്ക് കാര്യങ്ങൾ കൊണ്ടുപോവുകയാണ് ഒരു കൂട്ടം തല്പരകക്ഷികൾ. എന്തായാലും ഇവരുടെ മനോഭാവങ്ങൾ ക്രൈസ്‌തവീയമല്ല, ഇവരുടെ മനോഭാവങ്ങൾ സമാധാനത്തിന്റെയോ സ്നേഹത്തിന്റേതോ അല്ല, മറിച്ച് വെറുപ്പിന്റെയും വേർതിരിക്കലിന്റെയും അസഹിഷ്ണുതയുടെയുമാണ്.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്‍പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…
This website uses cookies.