
2 രാജാ.- 17:5-8,13-15,18
മത്താ.- 7:1-5
“ആദ്യം സ്വന്തം കണ്ണിൽ നിന്നു തടിക്കഷണം എടുത്തുമാറ്റുക. അപ്പോൾ സഹോദരന്റെ കണ്ണിലെ കരടെടുത്തുകളയാൻ നിനക്കു കാഴ്ച തെളിയും.”
മറ്റുള്ളവരുടെ കുറവുകളും, കുറ്റങ്ങളും കണ്ടുപിടിക്കാൻ ആവേശം കാണിക്കാതെ നമ്മുടെ സ്വന്തം കുറ്റങ്ങളും, കുറവുകളും കണ്ടുപിടിക്കാൻ ആവേശം കാണിക്കണം. മറ്റുള്ളവരുടെ നിസ്സാരമായ കുറവുകൾ കണ്ടുപിടിക്കാൻ കാണിക്കുന്ന പകുതി താല്പര്യം നമ്മുടെ കുറവുകൾ കണ്ടുപിടിക്കാൻ ഉപയോഗിച്ചാൽ നന്മ നിറഞ്ഞ ജീവിതം നയിക്കാൻ സാധിക്കും. ഒരു കൈയില്ലാത്തവൻ വിരലില്ലാത്തവനേ കുറ്റം പറയുന്ന അധമ സംസ്കാരം നാം മാറ്റുമ്പോൾ വ്യക്തിപരമായും, സമൂഹപരമായും വളർച്ച ഉണ്ടാകും.
സ്നേഹമുള്ളവരെ, സ്വന്തം കുറവുകൾ കണ്ടുപിടിക്കാൻ നാം ശ്രമിക്കാറില്ല. ആയതിനാൽ സ്വന്തം കുറവുകൾ കണ്ടുപിടിക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്. മറ്റുള്ളവരുടെ കുറവുകൾ കണ്ടുപിടിച്ച് അവ സമൂഹത്തിലേക്ക് വലിച്ചെറിയുന്നതിൽ നാം വളരെയധികം സന്തോഷം കണ്ടെത്തുന്നു. നീചവും, മനുഷ്യത്വം ഇല്ലാത്തതുമായ ഒരു പ്രവർത്തനമാണിത്.
നമ്മുടെ കുറവ് കണ്ടുപിടിച്ച് അവ പരിഹരിക്കുമ്പോൾ മറ്റുള്ളവരുടെ കുറവല്ല മറിച്ച് നന്മ കാണാനായി സാധിക്കും. ആദ്യം നമ്മുടെ കുറവുകൾ നാം അംഗീകരിച്ചാൽ മാത്രമേ അവ പരിഹരിക്കാനായി കഴിയുകയുള്ളു. മറ്റുള്ളവരുടെ കുറവുകൾ അന്വേഷിച്ചു പോകുമ്പോൾ നമ്മുടെ കുറവുകൾ അംഗീകരിക്കാനോ, പരിഹരിക്കാനോ സാധിക്കാതെ മനുഷ്യത്വം നഷ്ടപെട്ടവരായി ജീവിക്കേണ്ടിവരും. മറ്റുള്ളവരുടെ കുറവുകൾ കണ്ടുപിടിച്ച് അവയിൽ സന്തോഷിക്കാതേ; സ്വന്തം കുറവുകൾ അംഗീകരിച്ച് അവ പരിഹരിക്കുന്ന മനുഷ്യത്വമുള്ള വ്യക്തികളെയാണ് ഈ ലോകത്തിന് ആവശ്യം. ആയതിനാൽ ആദ്യം നമ്മുടെ കണ്ണിലെ തടിക്കഷണം എടുത്തുമാറ്റിയിട്ട് മറ്റുള്ളവരുടെ നന്മ കാണാനായി ശ്രമിക്കാം.
കാരുണ്യനാഥ, നമ്മുടെ കുറവുകൾ മനസ്സിലാക്കി അവ പരിഹരിച്ച് ജീവിക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്ക് നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
This website uses cookies.