
അഖിൽ ബി.റ്റി.
റോം: “മൗറോ ധൈര്യമായിരിക്കൂ, ധൈര്യം കൈവിടരുത്” എന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ
അഞ്ച് വർഷങ്ങൾക്കു മുൻപ് മാത്രം സ്ഥിതീകരിക്കപ്പെട്ട സ്ലാ രോഗത്താൽ താറുമാറാക്കപ്പെട്ട മൗറോയുടെ ജീവിതത്തിനു പ്രതീക്ഷയും സാന്ത്വനവുമാകുന്നു.
മൗറോയുടെ വളരെ നാളായ ആഗ്രഹം ഒന്നുമാത്രമായിരുന്നു, പരിശുദ്ധ പിതാവിനെ കാണണം എന്നത്. ഒടുവിൽ, 41 വയസുകാരനായ കോറത്തോയിൽ നിന്നുള്ള മൗറോയ്ക്ക് റോമിൽ വച്ച് പരിശുദ്ധ പിതാവുമായുള്ള കൂടികാഴ്ചക്കുള്ള അവസരം ലഭിച്ചത് ഈ വർഷം മെയ് 23-നായിരുന്നു. അസാധ്യമെന്ന് മൗറോ കരുതിയിരുന്ന കൂടിക്കാഴ്ച യാഥാർഥ്യമാക്കിയത് കോറത്തോയിലെ വൈദീകരായ ഫാ. പെപ്പിനോ ലോബാഷോയും ഫാ. വീറ്റോ മർത്തിനെല്ലിയുമായിരുന്നു.
മൗറോ, തന്റെ ഭാര്യ അന്നയും മകനുമായി ഒരു ആംബുലൻസിൽ ആണ് വത്തിക്കാനിൽ എത്തിയത്. കുറച്ചു നിമിഷങ്ങൾക്കകം തന്നെ പരിശുദ്ധ പിതാവും അവിടെ എത്തി. ആംബുലൻസിൽ കയറിയ പരിശുദ്ധ പിതാവ് വളരെ ചുരുങ്ങിയ വാക്കുകൾ മാത്രമേ പറഞ്ഞുള്ളു: “ധൈര്യമായിരിക്കുക… ധൈര്യം കൈവിടരുത് “. എന്നാൽ, അവ വളരെയധികം സാന്ത്വനവും പ്രതീക്ഷയും മൗറോയ്ക്ക് നൽകി.
തുടർന്ന്, മൗറോയുടെ കുഞ്ഞിനെ ഫ്രാൻസിസ് പാപ്പാ
കൈയ്കളിൽ എടുത്ത് അനുഗ്രഹിച്ചു. ആ കുഞ്ഞിന്റെ പേരും ഫ്രാൻസിസ് എന്നാണ്.
അമിയോട്രോപിക് ലാറ്ററൽ സ്ക്ലിറോസിസ് എന്ന ഈ രോഗം നാഡീവ്യൂഹസംബന്ധമായ ഒരു ഡിസോർഡർ ആണ്. ഈ രോഗം പതിയെ പതിയെ ശരീരം തളർത്തുകയും, പിന്നീട് മരണം വരെയും കണ്ണുകൊണ്ടും കമ്പ്യൂട്ടറിന്റെ സഹായത്താലും മാത്രമേ ആശയവിനിമയം സാധ്യമാകൂ.
ഫ്രാൻസിസ് പാപ്പായുമായുള്ള കൂടിക്കാഴ്ച മൗറോയ്ക്ക് മുൻപോട്ടു പോകുവാനുള്ള ശക്തിയും പ്രതീക്ഷയും നൽകിയെന്നും, പാപ്പായുടെ വാക്കുകൾ കൂടുതൽ ധൈര്യവും ആശ്വാസവും നൽകിയെന്നും, കണ്ണുകളിൽ തീക്ഷ്ണത വർധിച്ചുവെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ന് ഒരു മാസം തികയുമ്പോളും കുടുംബാംഗങ്ങൾ പറയുന്നു.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.