സ്വന്തം ലേഖകന്‍
തിരുവനന്തപുരം; മലങ്കര കത്തോലിക്കാ സഭയുടെ സ്ഥാപകനും വിദ്യാഭ്യാസ വിചക്ഷണനുമാ യിരുന്ന ദൈവദാസന് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ രചനകളും അനുബന്ധ പുസ്തകങ്ങളും പട്ടം സെന്റ് മേരീസ് ഗ്രന്ഥശാലയ്ക്ക് സമ്മാനിച്ചു.
സ്കൂള്‍ ഗ്രന്ഥശാലയുടെ വിപുലീകരണവുമായി ബന്ധപ്പെട്ട സ്കൂള്‍ സ്ഥാപകനായ മാര്‍ ഇവാനിയോസ് തിരുമേനിയുടെ ദര്‍ശനങ്ങളും കാഴ്ചപ്പാടുകളും വ്യക്തമാക്കുന്ന പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് പുസ്തകങ്ങള്‍ സെന്റ് മേരീസ് ലൈബ്രറിക്ക് നല്‍കിയതെന്ന് മലങ്കരസഭയുടെ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ പറഞ്ഞു
മാര്‍ ഇവാനിയോസ് തിരുമേനിയുടെ തെരഞ്ഞെടുക്കപ്പെട്ട 50 പുസ്തകങ്ങളാണ് ലൈബ്രറിക്ക് നല്‍കിയത്. മാര്‍ ഇവാനിയോസ് തിരുമേനിയെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തുവാനുളള നടപടികള്‍ക്രമങ്ങള്‍ നടന്നു വരെ അവസരത്തില്‍ ഈ പുസ്തകങ്ങളുടെ സംഭാവനയ്ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് പ്രിന്‍സിപ്പാള്‍ ഡോ. സി സി ജോണ്‍ പറഞ്ഞു
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…
This website uses cookies.