
അനിൽ ജോസഫ്
കാട്ടാക്കട: മുതിയാവിള വലിയച്ചന്‍ എന്നറിയപ്പെടുന്ന ദൈവദാസന്‍ ഫാ.അദെയോദാത്തൂസിന്റെ 51 ാം ഓര്‍മ്മ തിരുനാള്‍ ആഘോഷിച്ചു. ഫാ.അദെയോദാത്തൂസിന്റെ കര്‍മ്മമണ്ഡലമായിരുന്ന മുതിയാവിള സെന്‍റ് ആല്‍ബര്‍ട്ട്സ് ദേവാലയത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
മുതിയാവിളയിലെ ഫാ.അദെയോദാത്തൂസ് സ്മൃതി മണ്ഡപത്തില്‍ തിരിതെളിച്ച ബിഷപ് ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. സാധാരണക്കാരന്റെ അപ്പോസ്തലനായാണ് ഫാ.അദെയോദാത്തൂസ് തന്റെ ജീവിതം പൂര്‍ത്തീകരിച്ചതെന്ന് ബിഷപ്പ് പറഞ്ഞു.
വഴുതക്കാട് കാര്‍മ്മല്‍ഹില്‍ ആശ്രമം വൈസ് പ്രോസ്റ്റുലേറ്റര്‍ ഫാ.കുര്യന്‍ ആലുങ്കല്‍, ഇടവക വികാരി ഫാ.വല്‍സലന്‍ ജോസ് ഫാ.ബിനു വര്‍ഗ്ഗീസ് തുടങ്ങിയവര്‍ സഹകാര്‍മ്മികരായി. ആഘോഷങ്ങളുടെ ഭാഗമായി നെയ്യാറ്റിന്‍കര രൂപതയിലെ വിവിധ ഫൊറോനകളില്‍ വിശ്വാസ ദീപശിഖാപ്രയാണം സംഘടിപ്പിച്ചിരുന്നു.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.