സ്വന്തം ലേഖകൻ
പെരുമ്പാവൂർ: അഞ്ഞൂറിലധികം ക്രൈസ്തവ ദേവാലയങ്ങളിൽ നാലായിരത്തോളം റിലീഫ് കലാരൂപങ്ങൾ പൂർത്തിയാക്കിയ ഇസിദോർ പുരസ്കാര നിറവിൽ. 1977 മുതൽ പള്ളികളിൽ നടത്തിയ ചിത്രകലാ ജോലികൾക്കാണു ‘ബെസ്റ്റ് ഓഫ് ഇന്ത്യ നാഷനൽ റെക്കോർഡ്’ ലഭിച്ചത്.
കൂവപ്പടി മടേക്കൽ ഇസിദോർ കേരളം കൂടാതെ കശ്മീർ, ഗുജറാത്ത്, മഹാരാഷ്ട്ര, അരുണാചൽപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ജീവൻ തുടിക്കുന്ന ചിത്രങ്ങളും ശിൽപങ്ങളും ഒരുക്കിയിട്ടുണ്ട്.
‘രൂപങ്ങൾ ഭിത്തിയിൽ നിന്നു പുറത്തേക്കു തള്ളി ത്രിമാനദൃശ്യം നൽകുന്നതാണു റിലീഫ് കലാരൂപങ്ങൾ’. ഇവയ്ക്കു പുറമേ എണ്ണച്ചായ ചിത്രരചനയും മ്യൂറൽ പെയിന്റിങ്ങും ലാൻഡ് സ്കേപ്പിങ്ങും ക്ലേ മോഡലിങ്ങും ഇസിദോർ ചെയ്യുന്നുണ്ട്. 1977-ൽ തൃപ്പൂണിത്തുറ ആർ.എൽ.വി. കോളജിൽ നിന്നു ചിത്രകലയിൽ ബിരുദം നേടിയ ഇസിദോർ അന്നുമുതൽ ദേവാലയങ്ങളുടെ ചിത്ര ശിൽപ ജോലികളിലാണു ശ്രദ്ധ കേന്ദ്രീകരിച്ചത്.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില് ഈ സിക്കമിന് വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില് 19 മുതല് 21 വരെ നടന്ന ഐസിപിഎ ജനറല് അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില് നിന്നു കരകയറ്റി പുരോഗതിയുടെ പാതയില് എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില് നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.